ഉത്തരവ് റദ്ദാക്കി ഖാദി ബോർഡ്

ഖാദി ബോർഡിന്റെ  പദവി വേണ്ടെന്ന് ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രളയത്തിലെ ദുരന്ത നിവാരണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ചെറിയാൻ ഫിലിപ്പിന്‍റെ വിമർശനമാണ് ഉത്തരവ് അതിവേഗം റദ്ദാക്കാൻ കാരണം എന്നാണ് സൂചന. ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ഇന്നലെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു. പുസ്തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് നേരത്തെ അറിയിച്ചിരുന്നത്.

RELATED STORIES