അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്.

ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനിടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം തള്ളി അനുപമയും അജിത്തും. തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അജിത്തും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം കളവാണെന്ന് അനുപമയും പ്രതികരിച്ചു. കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് തിരികെ കിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം .

നിയമപരമായ എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കും. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. ഇക്കാര്യത്തില്‍ കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. അനുപമയുമായി ഇക്കാര്യം ഞാന്‍ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാല്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ പാര്‍ട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നുവെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം.

RELATED STORIES