ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മുവാറ്റുപുഴ: ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. മുവാറ്റുപുഴ പെരുമ്പാവൂർ റോഡിൽ കീഴില്ലം കനാൽ ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. കൂരിക്കാമാരി സാജു മാധവന്റെ പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽസാജു (20), മണപ്പാട്ട് പുത്തൻപുരയിൽ സുനിലിന്റെയും രാജിയുടെയും മകൻ ഹരികൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്.


അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇടിച്ച ആംബുലന്‍സില്‍ തന്നെ പെരുമ്പാവൂരിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണമടയുകയായിരുന്നു. സനൽ ചുമട്ടുതൊഴിലാളിയും ഹരികൃഷ്ണൻ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ +2 വിദ്യാർത്ഥിയുമാണ്.

RELATED STORIES