ആലപ്പുഴ- ചങ്ങനാശേരി റോഡിൽ നാലുചക്ര വാഹനങ്ങൾക്ക്  സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഹൈക്കോടതി

ആലപ്പുഴ- ചങ്ങനാശേരി റോഡിൻ്റെ പുനർനിർമ്മാണ കാലഘട്ടത്തിൽ നാലു ചക്രവാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും ഉടനീളം സഞ്ചരിക്കാമെന്ന്കേ രള ഹൈക്കോടതി ജഡ്ജി എൻ.നാഗരേഷ് വിധിച്ചു.

കുട്ടനാട് നിവാസികളായ പ്രഫ.കെ.പി. നാരായണപിള്ള, ഫാ.ജോസഫ് കൊച്ചു ചിറയിൽ, അഡ്വ.സുധീപ്‌ വി.നായർ , വർഗീസ് കണ്ണമ്പള്ളി, പ്രഫ.കെ. ഗോപകുമാർ, രാജൻ ജേക്കബ്, കെ.എൻ. കൃഷണൻ പോറ്റി, സിബിച്ചൻ കെ.ജെ., കെ.സി. മാത്യൂ,, ജോസഫ് ജോസഫ് എന്നിവർ അഡ്വ. ജോമി ജോർജ് മുഖേന സമർപ്പിച്ച ഹർജിയിലാണു വിധി. എതിർ ഭാഗം അഭിഭാഷകൻ്റെ സത്യവാങ്മൂലം ആവശ്യപ്പെട്ട് വാങ്ങിയതിൻ്റെ അടിസ്ഥാനത്തിലാണ് വിധി എന്നതും  ഈ ഹർജിയിലെ ഒരു പ്രത്യേകതയാണ്.


ഭാരവണ്ടികൾ മാത്രമേ വഴി തിരിച്ച് വിടുന്നുള്ളുവെന്നും മറ്റ് വാഹനങ്ങൾക്കു് സുഗമമായി സഞ്ചരിക്കാമെന്നും സത്യവാങ്മൂലത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്.

RELATED STORIES