കുറുവാ സംഘത്തിന്റെ സാന്നിദ്ധ്യം ക്യാമറയിൽ പതിഞ്ഞു:നാട് ജാഗ്രതയിൽ

കോട്ടയം: അതിരമ്പുഴ, മാന്നാനം മേഖലകളില്‍ ഭീതി പരത്തുന്ന കുറുവ സംഘം വീണ്ടും ക്യാമറയില്‍ പതിഞ്ഞു.അമലഗിരി കളമ്പുകാട്ട് മലേപ്പള്ളിയ്ക്കടുത്തുള്ള വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് മൂന്നു പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അമേരിക്കയില്‍ താമസക്കാരായ കുടുംബത്തില്‍ രണ്ട് വൃദ്ധദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന് മുന്‍വശത്തുകൂടെ അര്‍ദ്ധനഗ്നരായി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുലര്‍ച്ചെ രണ്ടരയോടെയാണ് കവര്‍ച്ചക്കാര്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരിയ്്ക്കുന്നത്.ചുറ്റുപാടുകളും നോക്കി വീടിന് പുറത്തുകൂടി നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരുമ്പ് ദണ്ഡ് പോലെയുള്ള എന്തോ മാരകായുധങ്ങളും കൈവശമുണ്ട്. മാന്നാനം കുട്ടിപ്പടി ഭാഗത്ത് ഇന്നലെ രാത്രി 10 മണിയോടെ കുറുവാസംഘത്തിലെ മൂന്നുപേരെ നാട്ടുകാര്‍ കണ്ടിരുന്നു.സാമ്പു പഴയംപള്ളി എന്നയാളുടെ വീടിനോട് ചേര്‍ന്ന റബര്‍ ഷെഡിലാണ് ആദ്യം കാണപ്പെട്ടത്.ഷെഡില്‍ ദുരൂഹ സാഹചര്യത്തില്‍ ആളനക്കം കണ്ടതോടെ പ്രവീണ്‍ എന്ന നാട്ടുകാരന്‍ മൂന്നുപേര്‍ ഓടുന്നത് കണ്ടത്.


പ്രവീണ്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും അമലഗിരി ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.മൂന്നു പേരും വെള്ള അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത് പ്രവീണ്‍ പറഞ്ഞു.തുടര്‍ന്ന് കുട്ടിപ്പടി ഭാഗത്ത് ഇവരുടെ സാന്നിദ്ധ്യം പ്രകടമായെങ്കിലും പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ഈര്‍ജ്ജിതമാക്കിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീടാണ് മണിക്കൂറുകള്‍ക്കുശേഷം മലേപ്പള്ളി ഭാഗത്തെ ക്യാമറയില്‍ കുറുവാസംഘത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. നേരത്തെ മാന്നാനത്ത് ഒഴിഞ്ഞ ഭാഗത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ തമിഴ്‌നാട് രജിസ്്‌ട്രേഷന്‍ പെട്ടി ഓട്ടോറിക്ഷയേക്കുറിച്ച് നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിരുന്നു.പോലീസ് അന്വേഷണം നടത്തിയെങ്കിലും കറുകച്ചാലില്‍ താമസക്കാരായ ആക്രിക്കാരുടേതെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് പോലീസ് ഇവരെ വിട്ടയച്ചു,

RELATED STORIES