ബലാത്സംഗക്കേസിലെ പ്രതിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു

ഗോരഖ്പൂർ: ജില്ലയിലെ സിവിൽ കോടതി വളപ്പിലാണ് പട്ടാപ്പകൽ യുവാവ് വെടിയേറ്റ് മരിച്ചത്. ബിഹാർ സ്വദേശിയായ ദിൽഷാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെ കേസിന്റെ വിചാരണ തീയതി അന്വേഷിക്കാനെത്തിയതാണ് യുവാവ്.

ബൈക്കിലെത്തിയ അക്രമിസംഘം പോലീസിന് മുന്നിൽ വച്ചാണ് യുവാവിനെ വെടിവച്ച് കൊന്നത്. സിവിൽ മെയിൻ ഗേറ്റ് കടന്നപ്പോൾ തന്നെ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. 4 വെടിയുണ്ടകൾ പതിച്ച ദിൽഷാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു

സംഘർഷത്തിൽ കോടതി പരിസരം ഭീതിയിലായി. സംഭവത്തിനു ശേഷം ഓടിപ്പോയ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോലീസ് ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

RELATED STORIES