മക്കളില്ലാത്ത ഹിന്ദു സ്ത്രീ വിൽപത്രം തയാറാക്കാതെ മരിച്ചാൽ, മാതാപിതാക്കളിൽനിന്ന് ആ വ്യക്തിക്കു ലഭിച്ച സ്വത്ത് പിതാവിന്റെ പിന്തുടർച്ചാവകാശികളുടേതാവുമെന്ന് സുപ്രീം കോടതി

ഇതേ സാഹചര്യത്തിലുള്ള സ്ത്രീക്ക് ഭർത്താവിൽനിന്നോ ഭർതൃപിതാവിൽനിന്നോ ലഭിച്ചിട്ടുള്ള സ്വത്ത് ഭർത്താവിന്റെ പിന്തുടർച്ചാവകാശികളുടേതാവുമെന്നും ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 15-ാം വകുപ്പ് വ്യാഖ്യാനിച്ച് കോടതി പറഞ്ഞു.


ഏതാണോ സ്വത്തിന്റെ ഉറവിടം, അവിടേക്ക് ഉടമസ്ഥത തിരികെപ്പോകുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ഈ വ്യവസ്ഥ. ഭർത്താവോ മക്കളോ ഉള്ള ഹിന്ദു സ്ത്രീ മരിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കളിൽനിന്നു ലഭിച്ചതുൾപ്പെടെയുള്ള സ്വത്തിൽ ഭർത്താവിനും മക്കൾക്കുമായിരിക്കും അവകാശമെന്നും ജസ്റ്റിസ് എസ്.അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള മാരപ്പഗൗണ്ടർ എന്നയാൾ സ്വന്തമായി വാങ്ങിയ ഭൂമിയുടെ അവകാശം മകളുടെ മരണശേഷം ആരുടേതെന്ന തർക്കം സംബന്ധിച്ച കേസിലാണ് നടപടി.

RELATED STORIES