സില്‍വര്‍ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുത് പ്രതിഷേധം

അങ്കമാലി: പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍വേ കല്ലുകള്‍ പിഴുത്കൂട്ടിയിട്ട് റീത്ത് വെച്ച നിലയില്‍ കണ്ടത്.


ത്രിവേണി പാടശേഖത്തില്‍ സ്ഥാപിച്ച ഒന്‍പത് കല്ലുകളാണ് പിഴുത് മാറ്റിയത്. ഇന്നലെയാണ് ഇവിടെ ഉദ്യോഗസ്ഥരെത്തി കല്ലുകള്‍ സ്ഥാപിച്ചത്.

ഇതിനെതിരെ വലിയ പ്രതിഷേധം കെ-റെയില്‍ വിരുദ്ധ സമര സമിതി നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയിലും സില്‍വര്‍ ലൈനിനായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയിരുന്നു.

RELATED STORIES