സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് സംസ്ഥാനത്ത് മഴ തകര്‍ത്ത് പെയ്യുന്നത്. ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭമുണ്ടായി. കേരളത്തില്‍ അങ്ങോളമിങ്ങോളം മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കലില്‍ നൂറോളം വീടുകളിലാണ് വെള്ളം കയറിയത്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.

RELATED STORIES