ലോകത്തിന്റെ നെറുകയിൽ മലയാളിക്കുട്ടികളുടെ ചിത്ര പ്രദർശനം

മൗണ്ട് എവറസ്റ്റ്നു മുകളിൽ കേരളത്തിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളുടെ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചു സ്വാതന്ത്ര്യ സമര സേനാനികളെയാണ് കുട്ടികൾ വരച്ചത്.


സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പു ജീവനക്കാരനും പന്തളം പൂഴിക്കാട് സ്വദേശിയുമായ ഷെയ്ക് ഹസനാണ് എവറസ്റ്റിനു മുകളിൽ അപൂർവമായ ചിത്രപ്രദർശനം കുറേറ്റ് ചെയ്തത്. കേരള ചിത്രകല പരിഷത്ത് ഉപദേശക സമിതി ചെയർമാൻ സി. കെ. വിശ്വനാഥന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ തെരെഞ്ഞെടുത്തത്. വരച്ച ചിത്രങ്ങൾ പ്രത്യേക പൗച്ചുകളിലാക്കി മൗണ്ടൻ കിറ്റ് ബാഗിലാക്കിയാണ് കൊണ്ടുപോയത്.

കഴിഞ്ഞ മാർച്ച്‌ 28നു യാത്ര ആരംഭിച്ചു ആദ്യം കാഠ്മണ്ടുവിലേക്കും അവിടെ നിന്ന് എവെറസ്റ്റിലേക്കുമായിരുന്നു യാത്ര. 60 ദിവസം കൊണ്ടാണ് കൊടുമുടി കയറൽ പൂർത്തിയാക്കിയത്. ഇന്നലെയാണ് എവറസ്റ്റ് സമ്മിറ്റ് ക്യാമ്പിൽ (Camp4- 26000ft) താമസിച്ചു ചിത്ര പ്രദർശനമൊരുക്കിയത് . അവിടെ അതിശൈത്യവും കൊടുകാറ്റും പതിവായതിനാൽ അർജന്റീനയിൽ നിന്നുള്ളവരാണ് നിരന്നു നിന്ന് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. എവറസ്റ്റ് ആരോഹണത്തിന് എത്തിയ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 ഓളം പാർവതാരോഹകരാണ് ചിത്രപ്രദർശനത്തിൽ പങ്കെടുത്തത്.

അധിക് അലക്സ്‌ (തിരുവനന്തപുരം ), കൃഷ്ണ എൽ പ്രകാശ്, സിനാൻ നിസാമുദിൻ (കൊല്ലം ), ഗ്രേറ്റ് ജെ ജോർജ് (ആലപ്പുഴ ), അഭിരാം (പത്തനംതിട്ട ), അമൽ ജോജോ (കോട്ടയം )ആൻദിയ (ഇടുക്കി ), ആയിഷ, ശ്രീതുളസി മേനോൻ (എറണാകുളം ), സൂര്യ (തൃശൂർ ), ഗൗരി വിജി (പാലക്കാട്‌ ), പ്രൊമോദ് (മലപ്പുറം ), ഫാത്തിമ ഫിദ (കോഴിക്കോട് ), എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.

RELATED STORIES