ബുർജ് ജുമേറ: ദുബായ് ഭരണാധികാരിയുടെ വിരലടയാള മാതൃകയിൽ

ദുബായ് :  ബായ് ഭരണാധികാരി ഷെയ്ഖ്  മുഹമ്മദ് ബിൻ റാഷിദിൻ്റെ വിരലടയാളത്തിൽ മറ്റൊരു അത്ഭുത സൃഷ്ടി - ബുർജ് ജുമേറ. 550 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ ആണ് കൗതുകമുണർത്തുന്ന ഈ പ്രതിഭാസം. 2023 ഓടെ ആദ്യ ഘട്ട നിർമ്മാണങ്ങൾ പൂർത്തിയാകും.

കെട്ടിടത്തിൻ്റെ മുൻവശത്തിൽ ഡിജിറ്റൽ ഡിസ്പ്ലേയും ദുബായ് നഗരത്തിൻ്റെ പനോരമിക്ക് കാഴ്ച്ചകളും കാണാൻ വിധത്തിലാണ് രൂപകല്പന. വിശാലമായ താമസ സൗകര്യങ്ങൾ, ഓഫീസ് സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവ ഒറ്റ കുടക്കീഴിൽ നടത്താനാകും. അന്താരാഷ്ട്ര നിലവാരത്തിൽ പണിയപ്പെടുന്ന ഈ കെട്ടിടം ദുബായ് വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.

നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി ദുബായ് തൃത്വ നാഴിക കല്ലുകളായി ബുർജ് ജുമേറ, ബുർജ് അൽ അറബ്, ബുർജ് ഖലീഫ എന്നിവ അറിയപ്പെടും

RELATED STORIES