പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ

പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ

പൊടിക്കാറ്റിന്റെ സാഹചര്യത്തിൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്.

കാലാവസ്ഥ അനുകൂലമല്ലാത്തപ്പോൾ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കുന്നത് വളരെ പ്രധാനമാണെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ പോകുന്നതിന് മുൻപ് വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു. പൊടിക്കാറ്റുള്ള സമയത്ത് റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കണം. പാത മാറുമ്പോൾ വേഗത കുറയ്ക്കുക. മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക. പൊടി കൂടുതലായാൽ വിൻഡോ ഗ്ലാസ് അടച്ച് എസി ഓണാക്കണമെന്നും അധികൃതർ അറിയിച്ചു.

RELATED STORIES