പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ സജി ജൂൺ 28 ചൊവ്വാഴ്ച അടൂർ മാർത്തോമ യൂത്ത് സെന്ററിൽ വച്ച് നടന്ന യോഗത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു.


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ എറ്റവും വലിയ മേഘലയായ മധ്യ മേഖലയിലെ 428 പാസ്റ്റർമാരും 303 സഭാ പ്രതിനിധികളും ഉൾപ്പടെ 731 പേർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.


പാസ്റ്റർ ജെ സജി സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വേദശാസ്ത്രത്തിൽ ബാച്‌ലർ ഡിഗ്രിയും മാവേലിക്കര എൻ പി ഡബ്ലയു എം സെമിനാരിയിൽ നിന്നും എം ഡിവ് വും കരസ്ഥമാക്കിയിട്ടുണ്ട്.  ഇടയ ശുശ്രൂഷയിൽ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ സെക്ഷൻ സി എ പ്രസിഡന്റ്‌, സെക്ഷൻ ട്രഷറർ, മാവേലിക്കര, കോട്ടയം സെക്ഷനുകളിൽ പല വർഷങ്ങളിൽ പ്രെസ്ബിറ്റെർ എന്നീ നിലകളിലും മികച്ച നേത്ര്വത പാടവുമുണ്ട്.


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ നേത്ര്വതം നൽകി  അസിസ്റ്റന്റ് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ഡോ. ഐസക്ക് വി മാത്യു നിയമന പ്രാർത്ഥന നടത്തി.

RELATED STORIES