വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ക്രൈം നന്ദകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ചെന്ന പരാതിയിലാണ് ക്രൈം വാരികയുടെ ഉടമസ്ഥനായ നന്ദകുമാര്‍ അറസ്റ്റിലായത്. പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ക്രൈം ഓൺലൈനിന്റെ ഓഫീസിൽ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. എന്നാൽ യുവതി നിരസിച്ചതോടെ ക്രൈം നന്ദകുമാർ മാനസികമായി പീഡനം തുടങ്ങി എന്നും, ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി,അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.ഇതേ തുടർന്ന് കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പൊലീസിൽ പരാതി നൽകി.

RELATED STORIES