മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി

രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മയാണ് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കാന്‍ നൂപുര്‍ ശര്‍മ വൈകിയെന്നും സുപ്രീംകോടതി പറഞ്ഞു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം ഡല്‍ഹിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.


നിരന്തരമായ ഭീഷണികള്‍ കാരണം തന്റെ ജീവന്‍ അപകടത്തിലായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണം എന്ന് നൂപൂര്‍ ശര്‍മ്മ അപേക്ഷയില്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണികള്‍ വരുന്നുണ്ട് എന്ന് നൂപൂര്‍ ശര്‍മ്മ പറഞ്ഞു. മുംബൈയും പൂനെയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ശര്‍മ്മയുടെ പരാമര്‍ശം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. നൂപുര്‍ ശര്‍മ്മ ടിവിയിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നു, നിങ്ങള്‍ ഒരു പാര്‍ട്ടിയുടെ വക്താവാണെങ്കില്‍, ഇത് പോലെയുള്ള കാര്യങ്ങള്‍ പറയാനുള്ള ലൈസന്‍സ് അല്ല, സുപ്രീംകോടതി പറഞ്ഞു.

RELATED STORIES