വിവാഹ ദിവസം ഭാര്യയുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളുമായി മുങ്ങിയ വരന്‍ 19 വര്‍ഷത്തിനുശേഷം അറസ്റ്റിൽ

വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാലിനെ (45)യാണ്‌ എടക്കര പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌.


മുഹമ്മദ് ജലാല്‍ എടക്കര പായിംപാടം സ്വദേശിനിയായ യുവതിയെ ആള്‍മാറാട്ടം നടത്തിയാണ്‌ വിവാഹം കഴിച്ചത്‌. തുടര്‍ന്ന്, വിവാഹ ദിവസം രാത്രിയില്‍ തന്നെ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങി ഒളിവില്‍ കഴിയുകയായിരുന്നു.

എടക്കര സിഐ മഞ്ജിത് ലാല്‍, എസ്‌സിപിഒ സി എ മുജീബ്, സിപിഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES