ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി

മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഫിലിപ്പീൻസിലെ സുറിഗാവോ നഗരത്തിലാണ് സംഭവം. 

അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സുനാമി മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുമില്ല. 

RELATED STORIES