കര്‍ഷകരെ വീണ്ടും പറ്റിച്ച് കൃഷി വകുപ്പ് മന്ത്രി : നൽകാനുള്ളത് 4 കോടി 77 ലക്ഷം രൂപ

ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നൽകാനുള്ള പണം മുഴുവൻ കൊടുത്തുതീര്‍ക്കുമെന്ന വാഗ്ദാനമാണ് പാഴായിരിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ് വൈകുന്നതെന്നാണ് കൃഷിവകുപ്പ് നൽകുന്ന വിശദീകരണം.

കഴിഞ്ഞമാസം 27ന് തിരുവനന്തപുരം നെടുമങ്ങാട് കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തിയ കൃഷിദര്‍ശൻ പരിപാടിയിലാണ് കൃഷിമന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ ഉറപ്പിന് ശേഷം ഒരാഴ്ച പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് പണം ലഭിച്ചില്ല. സംസ്ഥാനത്താകെ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത് നാലുകോടി 77 ലക്ഷം രൂപയാണ്.

RELATED STORIES