മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം
Reporter: സ്വന്തം ലേഖകൻ 26-Mar-20197,674

മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം
ഡോ. ജിപ്സണ്‍ ലോറന്‍സ്
ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന് ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)
ബി. സി. 7-ാം നൂറ്റാണ്ടില്‍ പ്രവചനം നടത്തിയ പ്രവാചകനാണ് യിരെമ്യാവ്. അനാഥോത്ത് ദേശത്തു പുരോഹിതനായ ഹില്ക്കീയാവിന്െറ മകനായി അദ്ദേഹം ജനിച്ചു. അമ്മയുടെ ഉദരത്തില്‍ നീ ഉരുവാകുന്നതിനു മുമ്പ് ഞാന്‍ നിന്നെ അറിഞ്ഞുവെന്നും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും നീ പുറത്തു വരുന്നതിനുമുമ്പ് ഞാന്‍ നിന്നെ ശുദ്ധീകരിച്ചുവെന്നും ദൈവത്തിന്റെ അരുളപ്പാട് കേള്‍ക്കുവാന്‍ ഭാഗ്യം ലഭിച്ച പ്രവാചകനായിരുന്നു യിരെമ്യാവ്. വിലാപത്തിന്റെ പ്രവാചകന് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. ധണലലുശിഴ ജൃീുവലപേ ദൈവജനത്തിന്റെ വേണ്ടാത്ത അവസ്ഥകള്‍ കണ്ട് ദൈവത്തില്‍ നിന്നും വിട്ടുമാറി ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ഇല്ലാതെ, അധാര്മ്മികതയില് ദൈവത്തിന്റെ ജനം ജീവിക്കുന്നതു കണ്ട് വിലപിക്കുന്നവനായ പ്രവാചകനെയാണ് യിരെമ്യാവില്‍ നാം കാണുന്നത്. പ്രതീകങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രവചനം നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. ദൈവജനത്തിന്റെ പാപത്തേയും ദൈവം കൊടുക്കുന്ന ശിക്ഷയെയും ഓര്‍മ്മിപ്പിക്കുവാന്‍ പ്രവാചകന് യിസ്രായേല്‍ ജനത്തിന്റെ നടുവില്‍ കൂടി ഒരു നുകവുമായി നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
വേദപുസ്തകത്തിലെ അതിസുന്ദരമായ ഒരു ഭൂപ്രദേശമാണ് ഗിലെയാദ്. ഉല്‍പ്പത്തി പുസ്തകത്തില്‍ ഗിലെയാദിനെ പരാമര്‍ശിക്കുന്നുണ്ട്.. 'ഉടനെ അവന് തന്‍െറ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടര്ന്നു ഗിലെയാദ് പര്‍വ്വതത്തില്‍ അവനോടു ഒപ്പം എത്തി;' (ഉല്പത്തി 31:23) ജേഷ്ഠനേയും അപ്പനേയും കബളിപ്പിച്ച് ഹാരാനില്‍ അമ്മാവനായ ലാബാന്റെ ഭവനത്തിലെത്തിയ യാക്കോബ് അവിടെ സ്വയം കബളിപ്പിക്കപ്പെടുന്ന സംഭവമാണ് നാം കാണുന്നത്. ഇളയ മകളായ റാഹേലിനുവേണ്ടി എഴു വര്‍ഷം കഠിനാദ്ധ്വാനം ചെയ്തശേഷം കബളിപ്പിച്ച് മൂത്ത മകള്‍ ലേയയെ കൊടുത്തു. റാഹേലിനുവേണ്ടി വീണ്ടും ഏഴു വര്‍ഷം സേവനം ചെയ്യേണ്ടിവന്നു. വീണ്ടും കുറെനാള്‍ കഴിഞ്ഞ് യാക്കോബ് പ്രതിസന്ധിയിലായി. അമ്മാവിയപ്പനായ ലാബാനുമായി തെറ്റിപ്പിരിയേണ്ടി വന്നു. ഹാരാനില്‍ നിന്നും യാത്ര പുറപ്പെട്ടു. എന്നാല്‍ ഗിലെയാദിന്റെ താഴ്വരയില് യാക്കോബും ലാബാനും തമ്മില്‍ സമാധാന സന്ധിയുണ്ടാക്കി.
ഗിലയാദ് സമാധാനത്തിന്റെ നാടാണ്. സഹോദരډാര്‍ യോസേഫിനെ പൊട്ടക്കിണറ്റില്‍ നിന്നും കയറ്റി അവനെ വിറ്റത് ഗിലെയാദില്‍ നിന്നു സാമ്പ്രാണിയും സുഗന്ധപ്പശയും ചെന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടത്തിനായിരുന്നു. (ഉല്പത്തി 37:25) ഗിലെയാദ് സമൃദ്ധിയുടെയും സമ്പത്തിന്റെയും നാടാണ്. ഉത്തമഗീത പുസ്തകത്തില്‍ ശൂനേം കാരത്തിയുടെ തലമുടിയെക്കുറിച്ചുള്ള ശലോമോന് രാജാവിന്റെ വിവരണം നാം വായിക്കുന്നു: 'നിന്‍െറ കണ്ണു എങ്കല് നിന്നും തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍െറ തലമുടി ഗിലെയാദ്മലഞ്ചെരിവില് കിടക്കുന്ന കോലാട്ടിന്‍കൂട്ടം പോലെയാകുന്നു.' (ഉത്തമഗീതം 6:5) അങ്ങനെ, ഗിലെയാദ് സൗന്ദര്യത്തിന്റെയും നാടാണ്. ഗിലെയാദിന്റെ എട്ടു കിലോമീറ്റര്‍ വടക്കുഭാഗത്തുകൂടി ആണ് യോര്‍ദ്ദാന്റെ കൈവഴിയായ യാബൂക്ക് എന്ന നദി ഒഴുകുന്നത്. ഫലഭൂയിഷ്ഠമായ ഗിലെയാദിന്റെ പ്രത്യേകത സുഗന്ധപശയ്ക്ക് കേള്‍വികേട്ട നാടാണ് എന്നുള്ളതാണ്. മൂന്ന് വിവിധ തരത്തിലുള്ള സുഗന്ധപശകള് ഗിലെയാദില്‍ ഉല്പ്പാദിക്കപ്പെട്ടിരുന്നു എന്നാണ് വേദപഠിതാക്കളുടെ അഭിമതം. ഒന്നാമതായി, ജടമാഞ്ചി രണ്ടാമതായി, സൈത്തുമരം മൂന്നാമതായി, സുഗന്ധപശ മരങ്ങള്‍ എന്ന സാധാരണ നാമത്തില്‍ അറിയപ്പെടുന്ന പൊതു സുഗന്ധ മരങ്ങള്‍. ഗിലെയാദില്‍ കൂടി ഒഴുകിവരുന്നതു കൊണ്ട് യാബൂക്ക് നദിയിലെ വെള്ളവും എപ്പോഴും സുഗന്ധം ഉള്ളതായിരിക്കും. യോര്‍ദ്ദാന്റെ ഉപനദിയാണ് യാബൂക്ക്.
പലസ്തീന് നാടിന്റെ മദ്ധ്യത്തില്കൂടി ഒഴുകുന്ന നദിയാണ് യോര്ദ്ദാന്. യോര്ദ്ദാന് പ്രധാനമായും മൂന്നു കൈവഴികളാണ് ഉള്ളത്. ആദ്യത്തേത്, ഹെര്മ്മോന് മലകളില്‍ നിന്നും പുറപ്പെട്ട് യോര്‍ദ്ദാനോടു ചേരുന്ന ഹെര്മ്മോന് നദി. രണ്ടാമത്തേത് ദാന്‍ മരുഭൂമിയില്‍ നിന്നും പുറപ്പെട്ട് ബഹുദൂരം (ഏകദേശം 28 കിലോമീറ്റര്‍) മരുഭൂമിയില്‍ കൂടി ഒഴുകി യോര്‍ദ്ദാനോടു ചേരുന്ന യാമുക്ക് നദി. മൂന്നാമത്തേത്, ഗിലെയാദില്‍ കൂടി ഒഴുകി യോര്‍ദ്ദാനോടു ചേരുന്ന യാബൂക്ക് നദി. ഈ മൂന്നു നദികള്‍ ചേരുന്നതാണ് യോര്ദ്ദാന് നദി. ക്രിസ്തുവേശുവിന്റെ പരിമളവാസനയും സത്യവിശ്വാസത്തിന്റെ അടയാള മുദ്രയുമായ അനേക സുഗന്ധക്കൂട്ടുകള്‍ ചേര്‍ത്ത വിശുദ്ധീകരണം ചെയ്ത പരിശുദ്ധമായ സ്നാന ജലത്തെ സുഗന്ധപൂര്ണ്ണമാക്കി പരിശുദ്ധാത്മാവിന്റെ ആവാസത്തിന്റെ അനുഭവമാക്കി മാറ്റുന്നു.
പ്രാര്‍ത്ഥനയുടെ രഹസ്യാത്മകത ചേര്‍ത്തുള്ള സ്നാന ജലത്തിന്റെ വിശുദ്ധീകരണം സ്നാന തൊട്ടിയെ അഥവ സ്ഥാനത്തെ യോര്ദ്ദാനാക്കി മാറ്റുകയാണ്. ജലം വിശുദ്ധീകരണം നടത്തുന്ന ശുശ്രുഷയില്‍ സ്നാന തൊട്ടിയെ അഥവ സ്ഥാനത്തെ നാലു പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ഒന്നാമതായി, ഈ വെള്ളം സഭയുടെ ഗര്‍ഭപാത്രമായി രൂപാന്തരപ്പെടുത്തുന്നു. യേശു നിക്കോദേമൊസിനോടു പറഞ്ഞു: വെളളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന് ആര്‍ക്കും കഴികയില്ല. 'മനുഷ്യന് വൃദ്ധനായ ശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ' എന്ന നിക്കോദേമൊസിന്റെ ചോദ്യത്തിനു യേശു നല്കുന്ന മറുപടിയാണ് ഇത്. മാതാവിന്റെ ഉദരത്തിനു സമാനമാണ് സഭയുടെ സ്നാന തൊട്ടിയെ അഥവ സ്ഥാനം.
രണ്ടാമതായി അത് ക്രിസ്തുവിന്റെ കല്ലറയാണ്. വിശുദ്ധ സ്നാനത്തിലൂടെ നമ്മുടെ പഴയ മനുഷ്യന് കുഴിച്ചിടപ്പെടുകയും പുതിയ മനുഷ്യന് ക്രിസ്തുവിനോടുകൂടി ഉയര്‍ത്തെഴുനേല്‍ക്കുകയും ചെയ്യുന്നു.
മുന്നാമതായി, സ്നാന തൊട്ടി അഥവ സ്ഥാനം ഒരു ചൂളയാണ്. ഒരുവന് ക്രിസ്തുവിലായാല്‍ അവന് പുതിയ സൃഷ്ടിയത്രെ. ഈ സൃഷ്ടി നടക്കുന്നത് സ്നാനത്തിലൂടെയാണ്. ഈ പ്രക്രിയയിലൂടെയാണ് ക്രിസ്തുവിലുള്ള പുതിയ മനുഷ്യന് വാര്ത്തെടുക്കപ്പെടുന്നത്.
നാലാമതായി, സ്നാന തൊട്ടി അഥവ സ്ഥാനം യോര്ദ്ദാന് നദിയാണ്. ഹിമാലയ സാനുക്കളില്‍ നിന്നും ഒഴികി വരുന്ന സിന്ധു, ഗംഗ, യമുന, ബ്രഹ്മപുത്ര നദികളിലെ വെള്ളം തണുത്തിരിക്കുന്നതുപോലെ ഹെര്മ്മോന് മലയില്‍ നിന്നും ഒഴുകിവരുന്ന വെള്ളം തണുത്തതാണ്. ചുട്ടുപഴുത്ത ദാന്‍ മരുഭൂമിയില്‍ കൂടി ഒഴുകി വരുന്ന വെള്ളം ചൂടുള്ളതാണ്. എന്നാല്‍ ഗിലെയാദില്‍ കൂടി ഒഴുകി വരുന്ന വെള്ളം സുഗന്ധപൂരിതമാണ്. ഇതിന്റെ അടയാളമായിട്ടാണ് ഇന്നും പല സഭകളും സ്നാനത്തിനു ഉപയോഗിക്കുന്ന ജലം ചൂടുള്ളതും തണുത്തതും കലര്‍ത്തി ജാതിക്ക, ഗ്രാമ്പു, കുരുമുളക്, ചുക്ക്, കറുവാപ്പട്ട, കുങ്കുമപ്പൂവ്, ജഢമാഞ്ചി, സ്റ്റൊറാക്സ് എന്നിവ ചതച്ച് പൊടിച്ച് ഒലിവെണ്ണയുമായി ചേര്‍ത്ത് പാകപ്പെടുത്തിയ സുഗന്ധതൈലം കൊണ്ട് സുഗന്ധ പൂരിതമാക്കുന്നത്. നാം സ്നാനപ്പെടുന്നത് യോര്ദ്ദാന് നദിയിലാണ് എന്നതിന്റെ പ്രതീകമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്.
സുഗന്ധമുള്ളിടത്ത് തൈലമുണ്ട്. തൈലമുള്ളിടത്ത് വൈദ്യനമുണ്ട്. ഗിലയാദില്‍ സുഗന്ധവും തൈലവും വൈദ്യനുമുണ്ട്. എന്നാല്‍ എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം ലഭിക്കുന്നില്ല. ഇത് ബി. സി. 7-ാം നൂറ്റാണ്ടില്‍ നടത്തിയ ഒരു പ്രവചനമാണെങ്കിലും ഇന്നും വളരെ കാലിക പ്രസക്തമായ ഒരു പ്രവചനമാണ്. കാരണം ഇന്നും ഡോക്ടറും മരുന്നും ഉണ്ടെങ്കിലും രോഗം മാറുന്നില്ല നമ്മുടെ പരിതസ്ഥിതികളെ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ കേരളം ഒരു ആത്മീയവിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത്. എവിടെ നോക്കിയാലും ആത്മീകത നിറഞ്ഞു നില്ക്കുന്നു. ധാരാളം പ്രാര്‍ത്ഥനാ യോഗങ്ങളും ധ്യാനയോഗങ്ങളും കണ്ടുവരുന്നു. ഇത്രയും ഗൗരവമായി ആത്മീയത പെരുകുമ്പോള്‍ അധാര്‍മ്മികത കുറയേണ്ടതാണ്. എന്നാല്‍ ഇന്നു നാം കാണുന്ന പ്രതിഭാസം ആത്മീയത കൂടുന്നതിനു ആനുപാതികമോ അതില്‍ കൂടുതലായോ അധര്‍മ്മവും പെരുകി വരുന്നു എന്നതാണ്. ഇതിന്റെ കാരണം എന്താണ്? ആത്മീയത സഭയിലും മനുഷ്യ മനസ്സിലും ആഴമായി വേരോടുന്നില്ല. ഭക്തിപ്രസ്ഥാനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് സത്യമായും ആത്മീയത വളരുന്നുണ്ടോ?
ചികിത്സ ഫലപ്രദമാകണമെങ്കില്‍ ഗിലെയാദിലെ ജനത്തിന് പുത്രിക്ക് എന്താണ് രോഗം എന്ന് ആദ്യമായി ആരായേണ്ടതുണ്ട് മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് രോഗനിര്‍ണ്ണയം. യിരമ്യാ പ്രവാചകന്റെയും അദ്ദേഹത്തിന്റെ സമകാലീന പ്രവാചകډാരുടെയും ചിന്തകളുടെ വെളിച്ചത്തില്‍ നമുക്ക് ഇതിനെ വിശകലനം ചെയ്യാം. 'എന്‍െറ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവര്‍ ജീവജലത്തിന്‍െറ ഉറവയായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെതന്നേ കുഴിച്ചിരിക്കുന്നു.' (യിരെമ്യാവു 2:13) ഇതാണ് ഗിലെയാദിലെ ജനത്തിന്റെ പുത്രിയുടെ ആദ്യത്തെ രോഗം. കുഞ്ഞുണ്ണി മാസ്റ്റര്‍ പാടിയ ഒരു അനുഭവമാണ് ഇത്: 'യേശുവിലാണെന്‍ വിശ്വാസം, കീശയിലാണെന്നാശ്വാസം.' മറക്കാനാവാത്ത അനുഭവങ്ങളാണ് ജീവന്റെ ഉറവയായ ദൈവത്തില്‍ നിന്നും അവര്‍ക്കു ലഭിച്ചരുന്നത്. മിസ്രയിമില്‍ നിന്നും കനാനിലേക്കുള്ള നാല്‍പ്പതു വര്‍ഷത്തെ യാത്രയില്‍ പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിത്തൂണായും ദൈവം അവരോടു കൂടെയിരുന്നു. മരുഭൂമിയുടെ ഭയാനകതയിലും വിജനതയിലും സംരക്ഷണമായും ആഹാരമായും ദൈവം അവരോടു കൂടെയുണ്ടായിരുന്നു. മന്നയും കാടപക്ഷിയായും അവര്‍ക്കു ഭക്ഷണം കൊടുത്തു മാറായിലെ കൈപ്പിന്റെ വെള്ളത്തെ മധുരമാക്കിക്കൊടുത്തു. പ്രാഗത്ഭ്യമുള്ള നേതാക്കളെ അവര്‍ക്കു കൊടുത്തു.
ഇതെല്ലാം ദൈവം അവര്‍ക്കു ചെയ്തുകൊടുത്തിട്ടുപോലും യിസ്രയേല്യര്‍ ദൈവത്തോട് പാതകം ചെയ്തു. ചെയ്യേണ്ടത് അവര്‍ ചെയ്തുമില്ല, ചെയ്യരുതാത്തത് ചെയ്യുകയും ചെയ്തു. യിസ്രയേല്‍ ജനത ജീവജലത്തിന്റെ ഉറവയെ ഉപേക്ഷിക്കുകയും വെള്ളമില്ലാത്ത പൊട്ടകിണറുകളെ കുഴിക്കുകയും ചെയ്തു. ഈ ദോഷങ്ങളാണ് യിസ്രയേല്‍ ദൈവത്തോട് ചെയ്തത്.
എന്നുമുതലാണ് യിസ്രയേല്‍ ജനത ദൈവത്തോടു പാതകം ചെയ്തു തുടങ്ങിയതെന്നു പരിശോധന നടത്തിയാല്‍ നാം അതു മനസ്സിലാക്കുന്നത് ശമുവേലിന്റെ ഒന്നാം പുസ്തകത്തിലാണ്. 'ജനം ശമുവേലിനോടു: നീ വൃദ്ധനായിരിക്കുന്നു; നിന്‍െറ പുത്രډാര്‍ നിന്‍െറ വഴിയില്‍ നടക്കുന്നില്ല; ആകയാല്‍ സകല ജാതികള്ക്കുമുളളതു പോലെ ഞങ്ങളെ ഭരിക്കേണ്ടതിനു ഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.' (1 ശമുവേല്‍ 8:5) പ്രവാചകനു വയസ്സായതും അവന്റെ പുത്രډാര്‍ അവന്റെ വഴിയില്‍ നടക്കുന്നില്ല എന്നതും ശരിയായ കാരണങ്ങള്‍ തന്നെയാണ്. അവര്‍ക്കു രാജാവ് വേണമെന്നതും ന്യായം തന്നെ. എന്നാല്‍ എവിടെയാണ് അവര്‍ക്കു തെറ്റുപറ്റിയത്? ജാതികളുടെ നടപ്പനുസരിച്ച് ഭരിക്കപ്പെടുവാനാണ് അവര്‍ ആഗ്രഹിച്ചത്. അതാണ് അവര്‍ ചോദിച്ചത്. ആത്മീകത ആയിരുന്നാലും ഭൗതികത ആയിരുന്നാലും അന്ധമായ അനുകരണം അപകടകരമാണ്.
കേരളം ഇന്ന് ആത്മഹത്യ സംസ്കാരത്തിന്റെ സംസ്ഥാനമായി മാറിയിരിക്കുന്നു. കുടുംബമായിട്ടാണ് ഇന്ന് ആത്മഹത്യകള്‍ നടക്കുന്നത്. ഇതില്‍ പലതിന്റെയും കാരണം രേഖപ്പെടുത്തുന്നത് സാമ്പത്തിക പ്രതിസന്ധി അല്ലെങ്കില്‍ സാമ്പത്തിക നൈരാശ്യം ആണ്. അങ്ങനെയെങ്കില്‍ മുന്‍ കാലങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നോ? ഇന്നത്തെക്കാള്‍ ധനം ഇല്ലായിരുന്ന കാലമായിരുന്നു അത്. അന്ന് എന്തുകൊണ്ട് ആരും ആത്മഹത്യയ്ക്കു ശ്രമിച്ചില്ല? ഇന്നത്തെ സാമ്പത്തിക നൈരാശ്യം താരതമ്യത്തില്‍ അധിഷ്ഠിതമാണ്.
ഇന്ന് ആത്മീതയിലും ഈ പ്രവണത തന്നെ കണ്ടുവരുന്നു. കാരണം മറ്റുള്ളവര്‍ എന്തെല്ലാം കാട്ടിക്കൂട്ടുന്നോ അതെല്ലാം അനുകരിക്കാനുള്ള വ്യഗ്രത ആണ് ഇന്നു മനുഷ്യനെ നിയന്ത്രിക്കുന്നത്. താരതമ്യം ചെയ്യുന്നത് അപകടമാണ്. ദൈവം തന്റെ ജനത്തെ പരിപാലിച്ച് നടത്തിയത് ജാതികളെപ്പോലെ ആകുവാനല്ല. ദൈവം അവര്‍ക്കു രാജാവിനെ കൊടുത്തു. എന്നാല്‍ അതു അവര്‍ ആവശ്യപ്പെട്ടപ്രകാരം ജാതികളുടേതുപോലെയുള്ള ഒരു രാജാവിനെയല്ല പ്രത്യുത യഹോവയ്ക്കുവേണ്ടി യുദ്ധം ചെയ്ത ദൈവത്തിന്റെ അഭിഷിക്തനെയാണ് അവര്‍ക്കു നല്‍കിയത്. 'ഞാന്‍ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായിതന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരി വള്ളിയുടെ തൈയായ്ത്തീര്ന്നതു എങ്ങനെ?' (യിരെമ്യാവു 2:21) വീണ്ടും പറയുന്നു: 'യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവര്‍ക്കു കറക്കന്‍വെള്ളി എന്നു പേരാകും.' (യിരെമ്യാവു 6:30)
രണ്ടാമതായി ഗിലെയാദിന്റെ പുത്രിയുടെ രോഗം നാം കാണുന്നത് യിരെമ്യാവിന്റെ സമകാലീനനായ ഹൊശേയ പ്രവാചകന്റെ പുസ്തകത്തിലാണ്. 'ഗിലെയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു. പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതډാര്‍ ശെഖേമിലേക്കുള്ള വഴിയില്‍ കൊല ചെയ്യുന്നു; അതേ, അവര്‍ ദുഷ്ക്കര്‍മ്മം ചെയ്യുന്നു.' (ഹോശേയ 6:8-9) മതാഷ്ഠിതമായ ഒരൂ നാടായിരുന്നു ഗിലെയാദ്. ദൈവത്തെ കണ്ടെത്തുവാന്‍, ദൈവീകമായ സ്ഥാനം കൊടുക്കുവാന്‍, ദൈവീകമായ നډകള്‍ നല്കുവാന് കടമപ്പെട്ട ഒരു നാട് മതത്തിന്റെ പേരില്‍ കുട്ടിച്ചേരുന്ന അവസ്ഥയിലേക്കു വഴുതിവീണു എന്നാണ് പ്രവാചകന് പറയുന്നത്. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗന്ദര്യത്തിന്റെയും നാട്, മതാഷ്ഠിതമായ അതിക്രമം പ്രവര്‍ത്തിക്കുന്നവരുടെ പട്ടണമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ പ്രചനത്തിന്റെ ആനുകാലിക പ്രസക്തി എന്താണ്? ഇന്നു വിശ്വാസം വളര്‍ന്നു വളര്‍ന്നു അത് വര്‍ഗ്ഗീയതയായി മാറുകയാണ്. നമ്മുടെ ഭാരതവും കേരളവും ഒരു മതാത്മികതയുടെ രാജ്യവും സംസ്ഥാനവുമാണ്. രാഷ്ട്രീയവും മതവും തമ്മിലുള്ള ഒരു അവിശുദ്ധ ബന്ധവും കൂട്ടുകെട്ടും ഉടലെടുത്തിരിക്കുന്നു. രാഷ്ട്രീയവും മതവും, രണ്ടും ആവശ്യമായ ഘടകങ്ങളാണ്. എന്നാല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മതവും, മതവല്‍ക്കരിക്കപ്പെട്ട രാഷ്ട്രീയവും രണ്ടും അപകടകരമാണ്.
നമുക്ക് ഒരു മാതൃകാജീവിതമുണ്ടാകണം. അരാജകത്വത്തിന്റെ അവസ്ഥ മാറണം. ദ്രവ്യം ദൈവമാകുന്ന, വിശ്വാസം പരിഹാസ്യമായി മാറുന്ന ജീവിത അനുഭവത്തില്‍ നിന്നും മാറ്റമുണ്ടാകണം. നമുക്കു പ്രപഞ്ചത്തോട് വലിയ ഒരു കടമയും കടപ്പാടുമുണ്ട്. ദൈവത്തെ ആരാധിക്കുവാനും പ്രപഞ്ചത്തോട് ക്രിയാത്മകമായി ഇടപെടുവാനും അന്യോന്യം സ്നേഹിക്കുവാനും ആയിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ ആവശ്യങ്ങളെ അറിയുന്നവനാണ് സൃഷ്ടാവായ ദൈവം. എന്നാല്‍ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം ഉപരിയായി ചെയ്വാന് നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവനാണ് ദൈവം. ഞങ്ങള്‍ ആകേണ്ടതുപോലെ ഞങ്ങളെ ആക്കേണമേ; ഇതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. നാം മറ്റൊരാള്‍ ആകണമെന്ന ആഗ്രഹം മാറ്റിയെങ്കില്‍ മാത്രമെ നമുക്കു നാമായിത്തീരുവാന് സാദ്ധ്യമാകയുള്ളു.