ഒമാനിലെ ജയിലിൽ കഴിയുന്ന 220 പേരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

മസ്കറ്റ്: സാമ്പത്തിക ബാധ്യതകളിൽപ്പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 220 പേരുടെ മോചനം സാധ്യമാകുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ബാങ്ക് മസ്കറ്റുമായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ ഒപ്പുവെച്ചു. "ഫാക് കുർബാ" പദ്ധതിയിലൂടെയാണ് ഇവരെ വിട്ടയക്കുന്നത്. 2012 മുതലാണ് റംസാൻ മാസത്തോടനുബന്ധിച്ച് "ഫാക് കുർബാ" പദ്ധതി ആരംഭിച്ചത്. 

സാമ്പത്തിക ബാധ്യതകളിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് രണ്ടാമത് ഒരു അവസരംകൂടി ഉണ്ടെന്ന നിലപാടിലാണ് ഫാക് കുർബ പദ്ധതി ഒമാൻ ലോയേഴ്സ് അസോസിയേഷൻ തുടങ്ങിവെച്ചത്. ചെറിയ പെരുന്നാളിനു മുമ്പായി ഇവരുടെ മോചനം സാധ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 

RELATED STORIES