ചൈനയിൽ വിക്കിപ്പീഡിയ പൂർണ്ണമായും നിരോധിച്ചു

ബെയ്ജിങ്: ചൈനയിൽ വിക്കിപ്പീഡിയ പൂർണ്ണമായും നിരോധിച്ചതായി വിക്കിപ്പീഡിയ വക്താവ് സാമന്ത ലീൻ. ടിയാനെന്മെന്‍ പ്രക്ഷോഭത്തിന്റെ വാർഷികത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കും ചൈനയിൽ കാലങ്ങളായി വിലക്ക് നേരിടുന്നുണ്ട്. 2015 മുതൽ വിക്കിപ്പീഡിയയുടെ ചൈനീസ് ഭാഷയിലുള്ള വെബ്സൈറ്റിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. 

ചൈനയിൽനിന്നുള്ള സൈറ്റിലേക്കുള്ള ട്രാഫിക്ക് വിലയിരുത്തിയപ്പോൾ എല്ലാ ഭാഷകളിലുമുള്ള വിക്കിപ്പീഡിയാ സൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതായാണ് മനസിലായതെന്ന് സമാന്ത വ്യക്തമാക്കി. 

1989ലെ ടിയാനെന്മെന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒപ്പം ടിബറ്റിന്റെ ഹിമാലയൻ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിക്കിപ്പീഡിയയ്ക്ക് ചൈന പൂർണ്ണമായും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

RELATED STORIES