ഡോ. ഷിനു കെ. ജോയി ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ  അസംബ്ലിയുടെ  ശുശ്രൂഷകനായി ചുമതയേറ്റു

ദോഹ: 1997 മുതൽ ദോഹയിൽ പ്രവർത്തനം ആരംഭിച്ച ഫിലാഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി നിയമിതനായി.  സഭയുടെ സ്ഥാപക ശുശ്രൂഷകനായ  പാസ്റ്റര്‍ വിക്ടര്‍ തിലകരാജ് നാട്ടില്‍ പോകുന്നതിനെ തുടര്‍ന്നാണ് ഡോ. ഷിനു കെ. ജോയി ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകുന്നത്.  

പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുറ്റൂർ കിണറ്റുകാലാ പുത്തൻപുരക്കൽ വീട്ടിൽ കെ.എ. ജോയിയുടെയും മോളമ്മാ ജോയിയുടെയും  ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ മകനാണ്. ഷിനു കെ. ജോയി തൻ്റെ  സഹോദരി ഷൈനി ജോജി കുടുംബമായി അമേരിക്കയിൽ താമസിക്കുന്നു.

പ്രസംഗകൻ, അധ്യാപകൻ, സംഘാടകൻ, സുവിശേഷകൻ,  എന്നീ നിലകളിൽ ഡോ. ഷിനു കെ. ജോയി ക്രൈസ്തവ ലോകത്തിൽ   ശ്രദ്ധാലുവാണ്. ദൈവ വചന പഠനത്തില്‍ M.Div, M.Th, Doctor of Theology (Th.D) എന്നിവയും താൻ  നേടിയിട്ടുണ്ട്. ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിക്കുന്നു.

ഹരിയാനയിലെ ഫരിദാബാദിൽ ജനിച്ചു സ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി  വിവിധ സ്ഥലങ്ങളിൽ താൻ കടന്നു പോകുകയും ചെയ്തിട്ടുണ്ട്.  ദോഹ ഐ.പി.സി സഭയുടെ അസോസിയേറ്റ് ശുശ്രൂക്ഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവല്ലാ  കുറ്റൂര്‍ ഐ.പി.സി ഹെബ്രോന്‍ സഭ വിശ്വാസിയാണ്. 

ഭാര്യ: നിഷ സ്റ്റാഫ് നേഴ്സായി ദേഹയിൽ സേവനം ചെയ്യുന്നു.

മക്കൾ: ടെസ്സ, റ്റിയാന (വിദ്യാർത്ഥികൾ)

RELATED STORIES