നാളെ മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുമായി കോണ്‍ഗ്രസ്
Reporter: News Desk
31-Jul-2023
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, മണിപ്പൂരിലെ അക്രമങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് ഈ വിഷയങ്ങളില്‍ പൂനെ നഗരത്തിലുടനീളം പോസ്റ്റര്‍ പതിപ്പിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനം.അതേസമയം, ചൊവ്വാഴ്ച പൂനെയിലെത്തുന്ന മോദി ദഗ്ദുഷേത് മന്ദിറില്‍ പൂജ നടത്തും. തുടര്‍ന്ന് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങും.
View More