മൂന്നാറിൽ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

മൂന്നാർ: ജീപ്പ് ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു. ബസിലിരുന്ന യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിലുണ്ടായ തർക്കമാണ് കൈ തല്ലി ഓടിക്കുന്ന സംഭവത്തിലേക്ക് എത്തിച്ചത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടക്ടറെ ആക്രമിച്ച ജീപ്പ് ഡ്രൈവർ ഒളിവിലാണ്.

മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിന് (39) നേരെയാണ് അക്രമണം ഉണ്ടായത്. ജോബിൻ ഇപ്പോൾ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നാറിൽ നിന്നു തേനിക്കു പോകുന്നതിനായി ബസിൽ കയറിയ യാത്രക്കാരെ ട്രിപ് ജീപ്പിൽ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് മദ്യലഹരിയിലായിരുന്ന ടാക്സി ജീപ്പ് ഡ്രൈവർ ആവശ്യപ്പെട്ടു.

എന്നാൽ ഇതു സമ്മതിക്കാതിരുന്ന ജോബിനെ ജീപ്പ് ഡ്രൈവർ ബസിനകത്തു കയറി ആക്രമിക്കുകയായിരുന്നു.

RELATED STORIES