ഡൽഹിയിൽ വളരെ പഴക്കമുള്ള വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ ഇന്നുമുതല് ഇന്ധനം നൽകില്ല
Reporter: News Desk
02-Jul-2025
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ പെട്രോളില്ല.ഡൽഹിയിൽ ഇന്ന് മുതൽ 15 വർഷത്തിന് മുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും, 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകില്ല.മലനിരീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ നടപടി, ഈ വാഹനങ്ങൾക്ക് പെട്രോൾ നൽകരുതെന്ന് പമ്പുകൾക്ക് സെന്റർ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദേശം നല്കി.
ഡൽഹി നഗരത്തിൽ മാത്രമല്ല, രാജ്യ തലസ്ഥാന പരിധിയിൽ (എൻസിആർ) എല്ലാം നിയന്ത്രണം ബാധകം ആയിരിക്കും. ദില്ലിയിലെ 62 ലക്ഷം വാഹനങ്ങളെ നടപടി ബാധിക്കും.നടപടിക്കെതിരെ പ്രതിഷേധം ഉയര്ന്നിട്ടുണ്ട്., ട്രയൽ View More