അർജുന്റെ ഭാര്യക്ക് ജോലി നൽകി വേങ്ങേരി സർവ്വീസ് സഹകരണ ബാങ്ക്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അർജുന്റെ ഭാര്യക്ക് ജോലി നൽകി. വേങ്ങേരി സർവ്വീസ് സകരണ ബാങ്കിലാണ് ജോലി.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

അർജുൻ്റെ വീട്ടുകാർ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാൽ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയിൽ ബാങ്ക് ഭരണസമിതി തന്നെ മുൻകൈ എടുത്തു.

RELATED STORIES