നാലാമതും പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു

ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങൾ അസുഖം മൂലം മരിച്ചിരുന്നു.

സംഭവത്തിൽ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാനില്ലെന്ന് ഒരാൾ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

RELATED STORIES