ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ സാഹസിക വാഹന യാത്രയില്‍ കേസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. വാഹനത്തിന്റെ മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സാഹസിക യാത്രയില്‍ ഉള്‍പ്പെട്ടിരുന്നു. റോഡിലൂടെ കടന്ന് പോയ യാത്രക്കാര്‍ക്ക് വാഹന തടസമുണ്ടാക്കി. നാട്ടുകാര്‍ തന്നെയാണ് വിഡിയോ ചിത്രീകരിച്ച് നല്‍കിയത്.


RELATED STORIES