ആലപ്പുഴയിൽ ഹൗസ് ബോട്ടില്‍ നിന്നും കായലിലേക്ക് വീണ മകളെ രക്ഷിക്കാന്‍ ചാടിയ പിതാവ് മുങ്ങി മരിച്ചു

തിരുന്നല്‍വേലി സ്വദേശി ജോസഫ് ഡിക്സന്‍ (58) ആണ് മരിച്ചത്. ആലപ്പുഴ ചിത്തിര കായലിലാണ് സംഭവം.

ഉല്ലാസ യാത്രയ്ക്കെത്തിയതായിരുന്നു തമിഴ്നാട് സ്വദേശികള്‍. 13 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിനിടെ 38 കാരിയായ ബിനിഷ ബോട്ടില്‍ നിന്ന് കാല്‍ തെന്നി കായലില്‍ വീഴുകയായിരുന്നു. ഇത് കണ്ട പിതാവ് മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയെങ്കിലും ഇരുവരും മുങ്ങിത്താണു. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഡിക്സന്‍ മരിച്ചത്. മകള്‍ ബിനിഷ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED STORIES