ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ദ​മ്പ​തി​ക​ളെ ബോ​ധം കെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ഫോ​ണും ക​വ​ർ​ന്ന​താ​യി പ​രാ​തി

പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര ത​ല​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ പി.​ഡി.​രാ​ജു (70), ഭാ​ര്യ മ​റി​യാ​മ്മ (68) എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​ കൊ​ല്ലം – വി​ശാ​ഖ​പ​ട്ട​ണം എ​ക്സ്പ്ര​സി​ലാണ് സം​ഭ​വം നടന്നത്. ത​മി​ഴ്നാ​ട് ഹൊ​സൂ​റി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ നാ​ട്ടി​ൽ വ​ന്നു മ​ട​ങ്ങി പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം നടന്നത്. വെ​ള്ളം കു​ടി​ച്ച​തി​ന് ശേ​ഷം ബോ​ധ​ര​ഹി​ത​രാ​യി എ​ന്നാ​ണ് ദ​മ്പ​തി​ക​ൾ പ​റ​യു​ന്ന​ത്. ബ​ർ​ത്തി​ന് അ​രി​കി​ൽ ഇ​വ​ർ വ​ച്ചി​രു​ന്ന ഫ്ലാ​സ്കി​ലെ വെ​ള്ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യി​രു​ന്നോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES