പാസ്റ്റർ ബേബി കടമ്പനാട് നിര്യാതനായി

യുകെ: ഇന്ത്യൻ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡ്  കൗൺസിൽ അംഗവും ഹോളിട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമായ പാസ്റ്റർ ബേബി കടമ്പനാട് (70) നിര്യാതനായി. അദ്ദേഹം യു.കെ സന്ദർശനത്തിനിടയിൽ അദ്ദേഹം  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു.

കടമ്പനാട് ചെറിയാൻ കെ. വർക്കിയുടെ മകനായി 1954 -ൽ ജനിച്ച പാസ്റ്റർ ബേബി കടമ്പനാട് ദൈവവചന പഠനാനത്തിന് ശേഷം അല്ഹബാദ്, ഷാർജ, കൈപ്പട്ടൂർ, ചന്ദനപ്പള്ളി, നരിയാപുരം, ഇടക്കാട്, കിളിവയൽ, മാലാപറമ്പ് തുടങ്ങി നിരവധി സഭകളിൽ ഐ.പി.സി യുടെ ശുശ്രൂഷകനായിട്ടുണ്ട്.

സ്വന്തമായി ആരംഭിച്ച ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷീകരണ പ്രവർത്തനങ്ങളും  ചെയ്തു വരികയായിരുന്നു. ട്രിനിറ്റി ഹെറാൾഡ് എന്ന മാസികയുടെ പബ്ലീഷർ, ഐ.പി.സി വെൽഫെയർ ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും പി.വൈ.പി.എ.യിലും സൺഡേസ്കൂളിലും സോണൽതല എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

കൺവൻഷൻ പ്രസംഗകൻ, എഴുത്തുകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. നേതൃത്വശുശ്രൂഷ എന്ന ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയാണ്. രോഗശാന്തിയിൽ നിന്നുമുള്ള തന്റെ സാക്ഷ്യം ഒട്ടേറെ പേരെ ക്രിസ്തുവിലേയ്ക്ക് ആകർഷിച്ചിട്ടുമുണ്ട്.

ഭാര്യ: പൊന്നമ്മ, മക്കൾ: ഫിന്നി, ഫെബി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ അറിയിക്കുന്നു.

RELATED STORIES