​ദ്ധദമ്പതികളുടെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ കവർന്നു

വളാഞ്ചേരി കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്റെ(75) വീട്ടിലെത്തിയാണ് യുവാവ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ചന്ദ്രനെയും ഭാര്യ ചന്ദ്രമതി(63)യെയും ​ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമാണ് ഇയാൾ സ്വർണാഭരണങ്ങളുമായി സ്ഥലംവിട്ടത്. ചന്ദ്രമതിയുടെ താലിമാല ഉൾപ്പെടെ ആറുപവനാണ് നഷ്ടമായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചന്ദ്രനും ഭാര്യ ചന്ദ്രമതിയും യുവാവിനെ പരിചയപ്പെടുന്നത്. മുട്ടുവേദനയ്‌ക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയി മടങ്ങവേയാണ് ട്രെയിനിൽവെച്ച് യുവാവ് ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാൾ എത്തുകയായിരുന്നു നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു.

ആദ്യം ചന്ദ്രനും താമസിയാതെ ചന്ദ്രമതിക്കും ഇയാൾ സീറ്റ് തരപ്പെടുത്തിനൽകുകയും ചെയ്തു.തുടർന്ന് ഇവർക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്‌ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികൾ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും താൻ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോൾ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോൺനമ്പരും വാങ്ങി.

സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേർത്തലയിൽ ഇറങ്ങിയെന്നാണ് ചന്ദ്രൻ പറയുന്നത്.ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണിൽ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കിൽ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാൽ താൻ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ഇയാൾ ചന്ദ്രന്റെ വീട്ടിലെത്തി.

ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുൻപേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നൽകി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രൻ പറഞ്ഞു.‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്നു പറഞ്ഞപ്പോൾ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം കവർന്ന ശേഷം അലമാരയിൽനിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് മുങ്ങി. സംഭവത്തിൽ വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

RELATED STORIES

  • ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം - ഹര്‍ജിക്കാരനായ യുവാവിനെതിരെ ചില നിര്‍ണ്ണായക സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ കേസിന്റെ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്നാല്‍ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളില്‍

    വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ - മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ

    മഴക്കെടുതികൾക്ക് പിന്നാലെ സംസ്ഥാനത്ത് ഇൻഫ്ലുവൻസ, H1N1 രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് - ജൂലൈ മാസത്തിൽ മാത്രം 2,899 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 70 മരണങ്ങളാണ് ഇൻഫ്ലുവൻസ മൂലം റിപ്പോർട്ട് ചെയ്തത്.

    മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് വാട്ട്സ് ആപ്പ് ‘റിവ്യൂവിലാക്കി - നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം അറിയിക്കും, എന്ന

    കനത്ത മഴ; മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു - പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് എംജി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി എസ് സി ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്

    സ്ഥിതിഗതികൾ നിയന്ത്രണവിധേയം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ - ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ട‌ർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ

    ബസ് അപകടങ്ങൾ; രണ്ട് പേർ മരിച്ചു - നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍

    വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം - രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും

    ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ - നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ

    ഇറാൻ്റെ മേൽ അതിശക്തമായ പുതിയ ബോംബാക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് - ഇറാൻ കളവുകൾ പറയുകയും കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ഊർജ്ജ മേഖലകളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ചേർന്ന് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കടുത്ത ആക്രമണ പരമ്പരയ്ക്കാണ് പദ്ധതിയിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. താൽക്കാലികമായി നിർത്തിവെച്ച ആക്രമണങ്ങൾ ഇസ്രായേൽ പുനരാരംഭിക്കുന്നതിന്റെ സൂചന കൂടിയാണിത്.

    പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി - നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ്

    ശ്രീമതി അന്നമ്മ തോമസിന്റെ (ലീലാമ്മ) സംസ്ക്കാര ആഗസ്റ്റ് ഒന്ന് ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിൽ - സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിലെ ഭവനത്തിൽ രാവിലെ 7.30 മണി മുതൽ 11.30 മണി വരെ നടക്കുന്ന ശുശ്രൂഷക്കും തുടർന്ന് 11.30 മണി മുതൽ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോഷ്യസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷയെയും തുടർന്ന് ഭൗതിക ശരീരം ഉച്ചക്ക് 1 മണിക്ക്‌ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

    ഒക്കലഹോമയിലെ പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് നിര്യാതയായി - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനും അമേരിക്കയിലെ ഒക്കലഹോമയിലെ ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി.സി. തോമസിന്റെ സഹധർമ്മിണിയുമാണ് അന്നമ്മ തോമസ് (79 വയസ്സ്) ബംഗ്ലൂരുവിൽ നിര്യാതയായി. ചില നാളുകളായി ശാരീരക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.

    പാസ്റ്റർ ഡോ. സൈമൻ വർഗ്ഗീസിൻ്റെ മാതാവ് നിര്യാതയായി - പരേതനായ പാസ്റ്റർ കെ. സി. വറുഗീസിന്റെ (കിടങ്ങന്നൂർ) ഭാര്യ നിര്യാതയായി. ഗിഹോൺ ഐപിസി ഫുജൈറ സഭയിലെ പാസ്റ്റർ എം.വി. സൈമണിന്റെ മാതാവുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്

    ഡോ. അനിൽ ജോയ് തോമസ് തുമ്പമണ്ണിൻ്റെ മാതാവ് നിര്യാതയായി - മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്‌), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദര

    12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു - അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ

    മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് - യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രജീഷ് അതിക്രമം തുടർന്നതോടെ പെൺകുട്ടി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പ്രജീഷിനറെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രജീഷ് ആരാണെന്നോ എന്താണ് അയാളുടെ രാഷ്ടീയ സ്വാധീനമെന്നോ അറിയാതെ ആയിരുന്നു പെൺകുട്ടി ദൃശ്യങ്ങൾ ധൈര്യപൂർവ്വം പകർത്തി പുറം ലോകത്തെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ

    കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നു - വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്‌നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ

    പന്തളത്ത് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു - പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഞായറാഴ്ച രാത്രി പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്കിലെത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ ബൈക്ക് വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം ഉപയോഗിച്ച് പിന്തുടർന്നാണ് ഇവരെ സാഹസികമായി

    അടി തുടരുന്നു ; പത്താം ദിവസവും ഇറാനിൽ അമേരിക്കന്‍ ആക്രമണം - ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണം തടയാന്‍ പശ്ചിമേഷ്യയില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം കൂട്ടുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നു പോയിട്ടുള്ളത്. അഞ്ച് മാസം മുമ്പ് 130ല്‍ ആധികം കപ്പലുകളായിരുന്നു പ്രതിദിനം ഇതുവഴി കടന്നു പോയിരുന്നത്.