ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ

യുവതീപ്രവേശനം വിലക്കി ചട്ടമുണ്ട് അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. മന്ത്രിയായിരുന്നപ്പോൾ ദേവസ്വം ബോർഡിൽ സ്ത്രീകൾക്ക് സംവരണം നൽകി. 60 കഴിഞ്ഞ സ്ത്രീകൾക്കാണ് നിയമനം. ആ ചട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കൽപ്പം

അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യം. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കേണ്ട കാര്യമില്ലെന്നും ജി സുധാകരൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES