രണ്ടാനച്ഛൻ അറസ്റ്റിൽ

അമ്മയുടെ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു.

കൊല്ലം ചിന്നക്കട സ്വദേശിയെയാണ് ആലപ്പുഴ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പൊലിസിൽ പരാതി നൽകുകയും തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഡി രജീഷ് കുമാറിന്റെ നിർദേശപ്രകാരം പൊലീസ് സംഘം പ്രതിയെ കൊല്ലത്ത് നിന്ന് പിടികൂടുകയായിരുന്നു.

RELATED STORIES