പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു

ആളപായമില്ല. ഉടനെ സ്ഥലത്തെത്തിയ ഫയര്‍ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഊട്ടിയില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങി വന്ന ബസുമാണ് അപകടത്തിൽ പെട്ടത്. ടൂറിസ്റ്റ് ബസില്‍ 49 പേർ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 7.30 ന് ആണ് അപകടം ഉണ്ടായത്.

രാവിലെ സിഗ്‌നല്‍ ഇല്ലാത്തതിനാല്‍ ഇരു വാഹനങ്ങളും ജങ്ഷനില്‍ വേഗത കുറച്ചില്ല. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ് ബസില്‍ ഉള്ള യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളുണ്ട്. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഗതാഗത കുരുക്കുണ്ടായി.

RELATED STORIES