പത്തനംതിട്ട ഡിസിസി യോഗത്തിൽ അസഭ്യം പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി

പത്തനംതിട്ട: ഡിസിസി യോഗത്തിൽ അടിയും തെറിയും. ഡിസിസി ജനറൽ സെക്രട്ടറിയെ ഡിസിസി യോഗത്തിനിടെ അക്രമി സംഘം മർദിച്ചതായി പരാതി. പത്തനംതിട്ട ഡിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനിടെ ഡിസിസി ജനറൽ സെക്രട്ടറി വി.ആർ സോജിയ്ക്കാണ് മർദനമേറ്റതായി പരാതി ഉയർന്നിരിക്കുന്നത്. യോഗത്തിനുള്ളിൽ വച്ച് അക്രമി സംഘം മർദിച്ചത് സംബന്ധിച്ചു സോജി ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

ഫെബ്രുവരി 15 ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പത്തനംതിട്ട ഡിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനിടെ ഒരു സംഘം അതിക്രമിച്ചു കയറിയെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സോജിയുടെ പരാതി. പത്തനംതിട്ട ഡി.സി.സി. ജനറൽ സെക്രട്ടറിയും അഭിഭാഷകനുമാണ് സോജി. സോജി യോഗത്തിൽ സംസാരിക്കുന്നതിനിടെ വേദിയിലേക്ക് കയറിയെത്തിയ അക്രമി സംഘം ഇദ്ദേഹത്തെ അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

വേദിയിലും സദസിലും ഉണ്ടായിരുന്ന നിരവധി ആളുകൾ ഇതിനു സാക്ഷികളാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ഡിസിസി യോഗത്തിൽ അതിക്രമിച്ചു കയറിയ അക്രമി സംഘത്തിനെതിരെ നിയനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

RELATED STORIES