ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി യുവി ജോസിന്റെ മൊഴി

കളളപ്പണ ഇടപാടോ ഗൂഢാലോചനയോ അറിഞ്ഞിട്ടില്ലെന്നാണ് ജോസ് പറഞ്ഞത്. ജോസിന്റെ മൊഴിയില്‍ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നാണ്. കൂടാതെ ശിവശങ്കറിനെ ഇന്നും ഇഡി ചോദ്യം ചെയ്യും. സ്വപ്‌ന സുരേഷുമായുളള വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തും.ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലിന്റെയും യുവി ജോസിന്റെയും മൊഴികളുടെ പരിശോധനകള്‍ തുടരുകയാണ്.

ശിവശങ്കറിന്റെ മൊഴിയില്‍ ലൈഫ് മിഷന്‍ കോഴയിടാപാടില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന വാദം തുടരുകയാണ്. ഇതോടെയാണ് ജോസിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. ശിവശങ്കറിനെയും യുവി ജോസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ 2019 സെപ്റ്റംബര്‍ ഏഴിന് ശിവശങ്കറും സ്വപ്‌നയും തമ്മില്‍ നടത്തിയ വാട്‌സ് ആപ് ചാറ്റുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു്. യുഎഇയിലെ ഫണ്ടിങ് ഏജന്‍സിയായ റെഡ് ക്രസിന്റിനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണമെന്ന് ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദേശിക്കുന്നതിന്റെ വിവരങ്ങള്‍ ഇതിലുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്റെ മാതൃകയും ശിവശങ്കര്‍ നല്‍കി.

RELATED STORIES