ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിലവിൽ ECMO സപ്പോർട്ടിലാണ് ഇന്നസെന്‍റ് കഴിയുന്നത്. വിപിഎസ് ലേക് ഷോർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് മുൻ എംപിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് അറിയിച്ചത്.


അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും അവസ്ഥ വീണ്ടും ഗുരുതരമാകുകയായിരുന്നു.

RELATED STORIES