വാഹന വകുപ്പ് കനത്ത തുക പിഴയിട്ടു

അനധികൃതമായി കൂളിംഗ് ഫിലിം ഒട്ടിച്ചതിന് ബൈക്ക് യാത്രക്കാരന് മോട്ടോർ വാഹന വകുപ്പ് കനത്ത തുക പിഴയിട്ടു. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശിയായ നൗഷാദിനാണ് 3250 രൂപ പിഴയടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് കിട്ടിയത്. മൂവാറ്റുപുഴ ആ‌‌ർടിഓഫീസാണ് കത്തയച്ചിരിക്കുന്നത്.


കൂളിംഗ് ഫിലിം ഒട്ടിച്ചതിനും നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. കോതമംഗലം മലയിൻകീഴ് ഭാഗത്ത് എംവി ഡി നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. ഡ്രൈവറുടെ പേരും കൊടുത്തിട്ടുണ്ട്.

ആർടി ഓഫീസിൽ നിന്ന് അയച്ചിരിക്കുന്ന കത്തിൽ കൊടുത്തിരിക്കുന്നത് സ്വിഫ്റ്റ് കാറിന്റെ ചിത്രമാണ്. എന്നാൽ, വാഹനത്തിന്റെ സ്ഥാനത്ത് സ്‌കൂട്ടർ എന്നാണ് എഴുതിയിരിക്കുന്നത്.

RELATED STORIES