തലസ്ഥാന നഗരിയെ ഞെട്ടിച്ച ഇരട്ടകൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം  അരുവിക്കരയിൽ  ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച അലി അക്ബർ, കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അലി അക്ബർ ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലാവുകയായിരുന്നു. വീട് വിറ്റ് പണം നൽകണമെന്ന് അലി അക്ബർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിച്ചില്ല. തുടർന്ന് വഴക്ക് പതിവായി. വീടിന്റെ മുകൾ നിലയിലാണ് അലി അക്ബർ താമസിച്ചു വന്നിരുന്നത്.


രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാൻ ഷാഹിറയും മുംതാസും അടുക്കളയിൽ നിൽക്കുമ്പോൾ അലി അക്ബർ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. അഴിക്കോട് വളവെട്ടി പുലിക്കുഴി ആർഷാസിൽ ഷാഹിറ (65), മകൾ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക മുംതാസ് (47) എന്നിവരാണ് മരിച്ചത്. ഇരുവരെയും ആക്രമിച്ച ശേഷം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭർത്താവ് അലി അക്ബർ (55) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ് ഇയാളുടെ നില ഗുരുതരമാണ്.

നിന്നെ ഒന്നും ചെയ്യില്ല നീ പുറത്തേക്ക് പോകൂ എന്ന് ആക്രമണത്തിനിടെ നിലവിളിച്ച മകളോട് അലി അക്ബർ പറഞ്ഞു. ശബ്ദം കേട്ട് പുലർച്ചെ ഉറക്കത്തിൽ നിന്ന് എണീറ്റപ്പോൾ പിതാവ് അമ്മയെയും മുത്തശ്ശിയെയും ആക്രമിക്കുന്നത് കണ്ട് നിലവിളിച്ചപ്പൊഴാണിതെന്ന് മകൾ തന്നെ കാണാനെത്തിയ അധ്യാപകരോട് പറഞ്ഞു. കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിച്ച് വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്നാണ് നിഗമനം. കത്തിയും പെട്രോളും ചുറ്റികയും നേരത്തേ കരുതിയിരുന്നു. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ട് ഇട്ട് പൂട്ടുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു.

തിരുവനന്തപുരം മെ‍ഡിക്കൽ കോളേജാശുപത്രിയിലെ സൂപ്രണ്ടാണ് അക്ബർ. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കന്‍ററി സ്കൂൾ അധ്യാപികയും. അലി അക്ബര്‍ പലരിൽ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തര വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അലി അക്ബറിനെതിരെ മുംതാസ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. വീടിൻ്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിൻ്റെ താമസം. ഭാര്യയും അമ്മയും മകളും താഴത്തെ നിലയിലും. അലി അക്ബർ അടുത്ത മാസം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് ക്രൂര കൊലപാതകം നടത്തിയത്.

നിലവിളി കേട്ട അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്ബർ കസേരയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളുകളെ കണ്ടതോടെ ഇയാളും മുറിയിൽ കയറി സ്വയം തീകൊളുത്തുകയായിരുന്നു. അലി അക്ബർ വീടിന്റെ മുകളിലത്തെ നിലയിലും മുംതാസും സഹീറയും മകളും താഴത്തെ നിലയിലും ആണ് താമസിക്കുന്നത്. നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഗേറ്റിന്റെ പൂട്ട് തകർത്ത് കയറിയെങ്കിലും തീ കത്തുന്നതിനാൽ വീട്ടിനുള്ളിലേക്ക് കടക്കാനായില്ല.

പിന്നാലെ പെ‌ാലീസ് എത്തി വീടിനുള്ളിൽ പ്രവേശിക്കുമ്പൊഴാണ് സംഭവം പുറത്തറിയുന്നത്.ഭർത്താവിന് 2 കോടിയോളം രൂപ കടബാധ്യത ഉണ്ടെന്ന് മുംതാസ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. 10 വർഷമായി നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബയോളജി അധ്യാപികയാണ് മുംതാസ്. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മകൾ. നേരത്തേ ആസൂത്രണം ചെയ്ത കൃത്യം നടത്താൻ അലി അക്ബർ മകളുടെ എസ്എസ്എൽസി പരീക്ഷ തീരും വരെ കാത്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

RELATED STORIES