കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കണ്ണൂര്‍ കേളകം ഇരട്ടത്തോട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.


തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ ചുങ്കക്കുന്ന് പാലത്തിനടുതുള്ള സ്ഥലത്താണ് അപകടമുണ്ടായത് . മകനെ തോളിലിരുത്തിയ ശേഷം ലിജോ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീണു. നെവിൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോ അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തെരച്ചിൽ നടത്തുകയുമായിരുന്നു. ഇരുവരെയും പുഴയിൽ നിന്നും കരക്കെത്തിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED STORIES