തുടർക്കൊലപാതകങ്ങളുടെ വാർത്തയാണ് ഇപ്പോൾ അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നും പുറത്തുവരുന്നത്

വയോജന കേന്ദ്രത്തില്‍ രണ്ട് രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ നഴ്സ് അറസ്റ്റിലായി. അന്വേഷണത്തിൽ ഇവർ ഇതേരീതിയിയിൽ 17 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തി.

അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. കഴിഞ്ഞ മെയ് മാസത്തിലാണ് വയോജന കേന്ദ്രത്തിലെ രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ട് 41 കാരിയായ നഴ്സ് ഹെതര്‍ പ്രസ്ർഡീ അറസ്റ്റിലായത്.ഇവര്‍ പരിചരിച്ചിരുന്ന രോഗികൾ പെട്ടന്ന് മരണപ്പെട്ടതിലെ അസ്വഭാവികതകളെ തുടര്‍ന്നായിരുന്നു ഇവർ പിടിയിലായത്. തുടർന്ന് മൃതദേഹങ്ങൾ വിദ്ഗ്ധമായി പരിശോധിച്ചതോടെയാണ് നടന്നത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കൂടുതൽ അന്വേഷണം നടത്തിയതോടെ ഹെതര്‍ ഇതേ രീതിയിൽ വിവിധ വയോജന കേന്ദ്രങ്ങളിലായി 17 പേരെ മുൻപു കൊലപ്പെടുത്തിയതായി കണ്ടെത്തി. അഞ്ച് സ്ഥലങ്ങളിലെ ജോലി കാലത്തായിരുന്നു ഇവയെന്നും ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2020 മുതലാണ് കൊലപാതകങ്ങള്‍ ആരംഭിച്ചത്. 43 മുതല്‍ 104 വരെ പ്രായമുള്ളവരായിരുന്നു നഴ്സിന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്.

രാത്രി കാല ഡ്യൂട്ടിക്കിടെയായിരുന്നു ഇവരുടെ ക്രൂരതയെന്നും അത്യാഹിതമുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകാത്ത സാഹചര്യമുറപ്പാക്കിയാണ് ഇന്‍സുലിന്‍ കുത്തിവച്ചിരുന്നതെന്നും ഹെതർ കുറ്റ സമ്മതത്തിൽ പറയുന്നു. ജാമ്യമില്ലാ കസ്റ്റഡിയില്‍ തുടരുന്ന ഇവരുടെ വിചാരണ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.സുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിച്ച വ്യക്തിയാണ് ഇത്തരത്തിലുള്ള ഹീന കൃത്യം ചെയ്തതെന്നാണ് കോടതി സംഭവങ്ങളെ വിലയിരുത്തിയത്. ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹതര്‍ സൃഷ്ടിച്ച മാനസിക വൃഥകളും നഷ്ടങ്ങളും ഒരു തരത്തിലും നികത്താനാവില്ലെന്നും കോടതി വിലയിരുത്തി.

RELATED STORIES