മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ
Reporter: News Desk
01-Sep-2025
ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു .
പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. View More