ഡാറ്റാ ചോര്‍ച്ച, അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം : ഉടനടി പാസ്വേഡുകൾ മാറ്റി സുരക്ഷാ ഉറപ്പുവരുത്തുക
Reporter: News Desk
22-Jun-2025
ഇക്കാര്യത്തില്‍ കമ്പനി മാനേജ്മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. തങ്ങളെ വിശ്വസിച്ചേല്‍പ്പിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ അവര്‍ ഒരുക്കേണ്ടതുണ്ട്. അഥവാ ഈ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഡാറ്റകള്‍ ചോര്‍ത്തപ്പെട്ടാല്‍ അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയും വേണം. സുരക്ഷിതമായ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കുന്നതിനു പുറമെ ഫിഷിംഗ് ശ്രമങ്ങള്‍ തിരിച്ചറിയുക, സോഫ്റ്റ് വെയറും സിസ്റ്റങ്ങളും പതിവായി അപ്ഡേറ്റ് ചെയ്യുക, പാസ്സ്വേര്‍ഡുകള്‍ മാറ്റുക തുടങ്ങിയവയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബോധവാന്മാരല്ല. ഡാറ്റകള്‍ ചോര്‍ന്ന വിവരം അറിയാത്തവരാകും ഇവരില്‍ നല്ലൊരു പങ്കും.
ഈ സാഹചര്യത്തില്‍ ചോര്‍ച്ച സംബന്ധിച്ച വിവരം കമ്പനി ഉടമകള്‍ക്ക് പ്ലാറ്റ്ഫോം വഴി ഉപയോക്താക്കളെ ഉണര്‍ത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്. പുറമെ ഐ ടി സിസ്റ്റങ്ങളുടെ ഓഡിറ്റിംഗ് പതിവാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്താല്‍ ചോര്‍ച്ചകളെ സൂചിപ്പിക്കുന്ന അപ്രതീക്ഷിതമോ, സംശയാസ്പദമോ ആയ പാറ്റേണുകള്‍ കണ്ടെത്താനും സാധിക്കും. View More