71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആഗസ്റ്റ് 30-ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്‍പ്പന നടന്നു വരുന്നു.

വള്ളംകളിയുമായി ബന്ധപ്പെട്ട് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

ആഗസ്റ്റ് 30 ന് രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍.

ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളും ആറമത്തെ ഹീറ്റ്സില്‍ രണ്ടു വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ടൈമേഴ്സ് കൃത്യതയോടെ ടൈം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് 1,2,3,4 സമയക്രമം കൃത്യമായി പൊതുജനം കാണുംവിധം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

വളളങ്ങളുടെ സമയക്രമം ഇനിമുതല്‍ മിനിട്ടിനും സെക്കന്റിനും ശേഷം മില്ലി സെക്കന്റായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. അപ്രകാരം നോക്കുമ്പോള്‍ ഒരേപോലെ ഒന്നിലധികം വളളങ്ങള്‍ ഫിനിഷ് ചെയ്തിട്ടുളളതായി കണ്ടാല്‍ ഇത്തരത്തില്‍ ഒരേ പോലെഫിനിഷ് ചെയ്ത വളളങ്ങളെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുന്നതാണ്. അങ്ങനെ വന്നാല്‍ ആറ് മാസം വീതം നെഹ്രുട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറ് മാസം ആര്‍ക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്.

ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്.

വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി-ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വള്ളംകളിയുടെ പ്രചാരണത്തിനായി എന്‍.ടി.ബി.ആര്‍. സൊസൈറ്റി സബ് കമ്മിറ്റികളും വിവിധ വകുപ്പുകളും ഏജന്‍സികളുമായി ചേര്‍ന്ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരങ്ങളില്‍ വന്‍ പങ്കാളിത്തമുണ്ടായി.

വള്ളംകളിയുടെ ആവേശം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സമീപ ജില്ലകളിലും എത്തിക്കാന്‍ 'വള്ളംകളി എക്സ്പ്രസ്' എന്ന പേരില്‍ പ്രത്യേകം ബ്രാന്റ് ചെയ്ത പ്രചരണ വാഹനം യാത്ര തുടങ്ങിയിട്ടുണ്ട്. പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ 'വള്ളംകളി എക്സ്പ്രസില്‍ നെഹ്‌റുട്രോഫി മാതൃക കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശന വാഹനത്തില്‍ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, തീം സോങ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞകാല നെഹ്‌റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങള്‍ പ്രദര്‍ശനത്തില്‍ കാണാം.ആഗസ്റ്റ് 25 മുതല്‍ 28 വരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്സ്പ്രസ് പര്യടനം നടത്തും. സന്ദര്‍ശകര്‍ക്ക് ഉള്ളില്‍ കയറി പ്രദര്‍ശനം കാണാന്‍ പ്രത്യേക കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ കാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സരസമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.

വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്‌റു പവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം.

രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്‌മെന്റ്, പരസ്യബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല.

വള്ളംകളി ദിവസമായ ആഗസ്റ്റ് 30 ന് രാവിലെ ആറു മുതല്‍ ജില്ലാ കോടതി പാലം മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും ജല വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും ഉള്‍പ്പടെ വിവിധ മേഖലകളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്‌റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡി.ടി.പി.സി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡി.ടി.പി.സി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് അനുവദിക്കില്ല.

ബോട്ട് സര്‍വീസ് അഞ്ച് ജെട്ടികളില്‍ നിന്ന്

പ്ലാറ്റിനം കോര്‍ണര്‍ -മാളികയില്‍ പേ ആന്‍ഡ് പാര്‍ക്ക് ജെട്ടി

ഇന്‍വിറ്റേഷന്‍ പാസ് -രാജീവ് ജെട്ടി

വി വി ഐ പി ആന്‍ഡ് പ്രസ്സ് -ലേക്ക് പാലസ് ജെട്ടി

ടൂറിസ്റ്റ് ഗോള്‍ഡ് -ഡിറ്റിപിസി ജെട്ടി

ടൂറിസ്റ്റ് സില്‍വര്‍ എസ് ഡബ്ലിയു ടി ഡി ജെട്ടി

റോസ് കോര്‍ണര്‍, വിക്ടറി ലൈന്‍ , ലേക്ക് വ്യൂ, ലോണ്‍ -ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് സമീപം

RELATED STORIES

  • 12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു - അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ

    മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് - യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രജീഷ് അതിക്രമം തുടർന്നതോടെ പെൺകുട്ടി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പ്രജീഷിനറെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രജീഷ് ആരാണെന്നോ എന്താണ് അയാളുടെ രാഷ്ടീയ സ്വാധീനമെന്നോ അറിയാതെ ആയിരുന്നു പെൺകുട്ടി ദൃശ്യങ്ങൾ ധൈര്യപൂർവ്വം പകർത്തി പുറം ലോകത്തെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ

    കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നു - വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്‌നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ

    പന്തളത്ത് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു - പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഞായറാഴ്ച രാത്രി പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്കിലെത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ ബൈക്ക് വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം ഉപയോഗിച്ച് പിന്തുടർന്നാണ് ഇവരെ സാഹസികമായി

    അടി തുടരുന്നു ; പത്താം ദിവസവും ഇറാനിൽ അമേരിക്കന്‍ ആക്രമണം - ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണം തടയാന്‍ പശ്ചിമേഷ്യയില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം കൂട്ടുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നു പോയിട്ടുള്ളത്. അഞ്ച് മാസം മുമ്പ് 130ല്‍ ആധികം കപ്പലുകളായിരുന്നു പ്രതിദിനം ഇതുവഴി കടന്നു പോയിരുന്നത്.

    തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു - നന്നാട്ടുകാവ് സ്വദേശി അനീഷും മറ്റ് നാല് പേരും ബാറിൽ മദ്യപിച്ചിരിക്കെ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നവാസ് അനീഷിനെ മുഖത്തടിച്ചതോടെ പ്രകോപിതനായ അനീഷ് കന്നാസിൽ പെട്രോൾ കൊണ്ടു വന്ന് അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

    കുട്ടികൾക്ക് മുലപ്പാൽ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - വായിൽ പരിശോധിക്കുക: കുഞ്ഞിന്റെ വായ തുറന്ന് പാൽ ഒലിച്ചുപോകുന്നുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തടസ്സം പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന് നോക്കുക. തൊണ്ടയിലേക്ക് വിരലുകൾ ഇട്ട് തപ്പരുത്, ഇത് തടസ്സം കൂടുതൽ ഉള്ളിലേക്ക് പോകാൻ കാരണമാകും

    ലഹരിയെന്ന ഒരു നിശ്ശബ്ദ കൊലയാളി" - ഇതെല്ലാം പലരെയും ലഹരിയുടെ അടിമകളാക്കുന്നു. ലഹരി ഒരിക്കലും ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല. അത് പുതിയ പ്രശ്നങ്ങളുടെ തുടക്കമാണ്. ആദ്യം അത് ഒരു ശീലമാകുന്നു. പിന്നീട് അത് ഒരു ആവശ്യമായി മാറുന്നു. അവസാനം അത് മനുഷ്യന്റെ ആരോഗ്യവും കുടുംബവും ജോലിയും പഠനവും വിശ്വാസവും ഭാവിയും തകർക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അടിമത്തത്തിനല്ല സ്വാതന്ത്ര്യത്തിനാണ്. അതുകൊണ്ടാണ് ബൈബി

    കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ - സംസ്‌കാരം: ശനിയാഴ്ച്ച രാവിലെ ഭവനത്തിൽ വച്ച് ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 12:30 ന് കുടശ്ശനാട് ഐ.പി.സി സഭയുടെ പറന്തലുള്ള

    പാണംതുണ്ടിൽ ജോയമ്മാമ്മയുമായുള്ള ഡോ. സന്തോഷ് പന്തളത്തിൻ്റെ ഓർമ്മക്കുറിപ്പ് - എൻ്റെ ഭാര്യവീടിൻ്റെ എല്ലാ കാര്യങ്ങൾക്കും എല്ലാവിധത്തിലും സഹായമായത് പാണംതുണ്ടിലെ ഞങ്ങുടെ അമ്മാച്ചൻമ്മാരും അവർക്ക് തുണയായി ദൈവം നൽകിയ കൂട്ടാളികളുമാണ് എന്ന് പറയുന്നതിൽ അധിയായ സന്തോഷമുണ്ട്. എല്ലാം ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിക്കുന്നു. ഞങ്ങളെ വിട്ട് വിശ്രമത്തിലേക്ക് പോയ രാജച്ചായൻ, തമ്പിച്ചായൻ എന്നിവരെ ഇവിടെ സ്മരിക്കുന്നു. ജോയമ്മാമ്മയെ മിക്കപ്പോഴും ഫോണിലും നേരിട്ടും സംസാരിക്കാറുണ്ട് ഒപ്പം വിളിക്കാറുമുണ്ടായിരുന്നു. ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്ക് ഇറങ്ങിയപ്പോൾ കുറച്ചു കൂടെ ഞങ്ങളോട് താല്പര്യം കൂടിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക്

    കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. - കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി ശാരീരിക ക്ഷീണത്താൽ ചിക്സയിലായിരിക്കുമ്പോഴാണ് യാത്രയായത്. ഭർത്താവ്: പരേതനായ രാജൻ ചാക്കോ; മക്കൾ: ജെറി, റെൻസി. കൂടുതൽ വിവരങ്ങൾ പിന്നാലെ.

    തെങ്ങുംപള്ളിയിൽ അജി ജേക്കബ് (53) നിര്യാതയായി - മൃതദേഹം ഇന്ന് വൈകിട്ട് (ഞായർ) അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും, സംസാരം നാളെ രണ്ടുമണിക്ക് കരുണാപുരം ജെറുസലേം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരേത തേമ്പള്ളി കല്ലോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : ടി സി ജേക്കബ് മക്കൾ : സ്റ്റെഫി ജേക്കബ്, അലക്സ് ജേക്കബ് മരുമകൻ : പ്ലാന്തോട്ടത്തിൽ

    അധ്യാപനസമർപ്പണത്തിന് അഭിമാന അംഗീകാരം - അധ്യാപനരംഗത്തെ ആത്മാർഥമായ സേവനവും അക്കാദമിക മികവും വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നൽകിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം സമ്മാനിക്കുന്നത്. 2026 ആഗസ്റ്റ് 5-ന് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടക്കുന്ന എടുകേരള എഡ്യൂക്കേഷൻ അവാർഡ്സ് – 2026 ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അറിവ് പങ്കുവെക്കുക എന്നത് ഒരു തൊഴിൽ മാത്രമല്ല, തലമുറകളെ വാർത്തെടുക്കുന്ന ദൗത്യമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച സ്മിത ഡി. ജിയുടെ ഈ നേട്ടം വിദ്യാഭ്യാസരംഗത്തിനും വിദ്യാർത്ഥികൾക്കും

    സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നൽകും - ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള

    പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണി മുതൽ - കഴിഞ്ഞ ദിവസം ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ഭവനത്തിൽ കൊണ്ടു വരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 8:30 മുതൽ 12:30 വരെ അതുല്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ പൊതു ദശനത്തിന് വക്കുകയും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം കോന്നി ആമക്കുന്നിലുള്ള സെമിത്തേരിയിൽ സംസ്‌ക്കരിക്കുകയും ചെയ്യുന്നതാണ്.

    വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച വനിതയെ അറസ്റ്റ് ചെയ്തു - താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും , ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള

    അബൂദബി, ഷാർജ എമിറേറ്റുകളിലെ റെസിഡൻഷ്യൽ മേഖലകളിൽ വാടക നിരക്കിൽ വലിയ കുറവ് - അബൂദബിയിൽ, പ്രത്യേകിച്ച് യാസ് ഐലൻഡ്, അൽ റീം ഐലൻഡ് പോലുള്ള പ്രീമിയം പ്രദേശങ്ങളിൽ പുതിയ അപ്പാർട്ട്മെന്റുകൾ ധാരാളമായി വിപണിയിലെത്തിയതാണ് വാടക കുറയാൻ കാരണമായതെന്ന് പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റവന്യൂ ഓഫീസർ ശരീഫ് സ്ലീമാൻ പറഞ്ഞു. അൽ മുറൂർ പോലുള്ള പ്രധാന ഭൂപ്രദേശ ജില്ലകൾ നിലവിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും

    അതുല്ല്യ ജോസച്ചായനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; സന്തോഷ് പന്തളം - വിവരം അറിഞ്ഞ ഉടനെ എൻ്റെ സ്‌നേഹിതനായ ചിറ്റാർ സഭയുടെ പാസ്റ്റർ സാം കുട്ടിയെ ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങളുടെ നിജസ്തി അറിഞ്ഞു. ഉടനടി പത്തനംതിട്ടയിലെ മുത്തൂറ്റ് ആശുപത്രിയിൽ ഞാൻ പോയി അദ്ദേഹത്തിൻ്റെ കണ്ടു ചലനമറ്റ ശരീരത്തിൽ തെട്ടു നോക്കിയപ്പോൾ ശരീരമാകെ തണുത്തതായിരുന്നു. മനസ്സുകൊണ്ട് മന്ത്രിച്ചു ഉയർപ്പിൻ്റെ പൊൻ പുലരിയിൽ പുനരുദ്ധാന പ്രത്യാശയിൽ പുതു ശരീരത്തോടെ കാണാമെന്ന ഹൃദയത്തിൽ പറഞ്ഞുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു. അമ്മാമ്മയെയും മക്കളെയും തികഞ്ഞ ദൈവീക പ്രത്യാശയിൽ ദൈവം ഉറപ്പിച്ചിരിക്കുന്നു. ദൈവ വചനം പറയുന്നതുപോലെ നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തിൽ പ്രത്യാശ വക്കുക എന്ന വാക്കുതന്നെ എനിക്കും പറയാനുള്ളു. നാമെല്ലാവരും ഇതേ വഴിയായി കടന്നു പോകേണ്ടതായ ദിവസമുണ്ട്. ആരും അത് മറക്കാതെ നല്ല വഴിയെ യാത്രയാകാൻ കഴിവിൻ്റെ പരമാവധി യാത്രയാകാം. ദൈവീക പ്രത്യാശയിൽ എല്ലാവരെയും ദൈവം നിറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്;

    ജി. സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ CPM ആലപ്പുഴ ജില്ലാ കമ്മിറ്റി - പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും'; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

    സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് - ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 9 വരെ