സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു
Reporter: News Desk
01-Jul-2025
രവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകാന്‍ തയാറാണെന്ന് സെലക്ഷന് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന് സെലക്ഷന് കമ്മിറ്റി നിലപാടെടുത്തു. ഇതോടെ സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ ആറംഗ പട്ടികയില്‍ ആദ്യ മൂന്നു പേരുകാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്ക പട്ടിക തയ്യാറാക്കുകയായിരുന്നു.
പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ രവാഡ ചന്ദ്രശേഖറിനെയും യോഗേഷ് ഗുപ്തയെയും പട്ടികയില്‍ നിന്നു പിന്മാറ്റാന് സര്‍ക്കാര്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചിരുന്നു. യോഗേഷ് ഗുപ്തയ്ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ഫയല്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാന പോലീസ് മേധാവി പട്ടികയില്‍ നിന്ന് പിന്മാറിയാല് ഫയല്‍ ഒപ്പിട്ട് കൈമാറാമെന്ന് ഇടനിലക്കാര്‍ വഴി അറിയിച്ച് യോഗേഷ് ഗുപ്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ താന്‍ സംസ്ഥാനത്തു തുടര്‍ന്നു കൊള്ളാമെന്നും ഒരു കാരണവശാലും ഡിജിപി യോഗ്യതാ പട്ടികയില്‍നിന്നു പി View More