വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി
Reporter: News Desk 23-Nov-20261
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെച്ചൊല്ലി മുൻ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണവുമായി നിലവിലെ എംഎൽഎ അബിൻ വർക്കി. വീണാ ജോർജ് എംഎൽഎയായിരുന്ന അഞ്ച് വർഷക്കാലം മണ്ഡലത്തിന് അനുവദിച്ച 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് അബിൻ വർക്കിയുടെ ആരോപണം.
ഇതു സംബന്ധിച്ച വിവരാവകാശ രേഖകൾ തന്റെ കൈവശമുണ്ടെന്നും ആരോപണങ്ങൾ നിഷേധിക്കാനോ കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കാനോ ശ്രമിച്ചാൽ രേഖകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരവിപേരൂരിൽ ഇന്നലെ നടന്ന വികസന സദസ്സിലായിരുന്നു അബിൻ വർക്കിയുടെ വെളിപ്പെടുത്തൽ.
കലക്ടറേറ്റിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ആറന്മുളയിലെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നതെന്ന് അബിൻ വർക്കി പറഞ്ഞു. സംസ്ഥാനത്ത് 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ട് ചെലവഴിക്കാത്ത ഏക നിയോജകമണ്ഡലം ആറന്മുളയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാനല്ല ആരോപണം ഉന്നയിക്കുന്നതെന്നും ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും അബിൻ വർക്കി വ്യക്തമാക്കി.
അതേസമയം, അബിൻ വർക്കിയും മുൻ എംഎൽഎ വീണാ ജോർജും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. കോഴഞ്ചേരി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചതിന് പിന്നാലെയാണ് 21 കോടി രൂപയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
RELATED STORIES
ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്ട്സ്ആപ്പ് വേണ്ട ! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ് : ലോഗ് ഔട്ട് ചെയ്യാതെ വിട്ടാൽ അക്കൗണ്ട് സൈബർ കുറ്റവാളികളുടെ കൈകളിൽ - ഓഫീസ് കമ്പ്യൂട്ടറുകൾ, സൈബർ കഫേകൾ, ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ, പൊതുവായി ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ വാട്ട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നതിനെതിരെയും നിർദേശമുണ്ട്. ഉപയോഗം കഴിഞ്ഞാൽ ലോഗ് ഔട്ട് ചെയ്യുക, ആക്ടീവ് സെഷനുകൾ പരിശോധിക്കുക! ചെറിയൊരു അശ്രദ്ധ പോലും വലിയ സൈബർ സുരക്ഷാ ഭീഷണിക്ക് വഴിയൊരുക്കാമെന്ന ഓർമപ്പെടുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
News Desk23-Nov-2026പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് കോടതി - ഒരു വർഷത്തെ തടവിനൊപ്പം 50,000 രൂപ പിഴയും സ്പെഷ്യൽ കോടതി വിധിച്ചു. അതേസമയം, ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപം വെച്ച് വിദ്യാർഥിനികൾക്ക് നേരെ നടൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. വിചാരണയ്ക്കിടെ 21 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ
News Desk23-Nov-2026മല്ലപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിലെ സ്വർണ്ണപ്പണയ തട്ടിപ്പിൽ സിപിഎമ്മിന്റെ സമരം അപഹാസ്യം - മല്ലപ്പള്ളി താലൂക്കിൽ വർഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുകളിലും അഴിമതികളിലും ഉൾപ്പെട്ട നേതാക്കളെയും ജീവനക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചുവരുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎം ഏരിയ സെക്രട്ടറി ജീവനക്കാരനായിരുന്ന ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഇതിന് ഉദാഹരണമാണെന്നും അവർ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിനായി ഹൈക്കോടതിയിൽ വരെ നിയമപോരാട്ടം നടക്കുന്ന ചെങ്ങരൂർ, കൊറ്റനാട്, കോട്ടാങ്ങൽ സഹകരണ ബാങ്കുകൾക്ക് മുന്നിലാണ് സിപിഎം സമരം നടത്തേണ്ടതെന്നും എബി മേക്കരിങ്ങാട്ടും പ്രൊഫ. പി.കെ. മോഹൻരാജും ആവശ്യപ്പെട്ടു.
News Desk23-Nov-2026തിരുവല്ലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ ; രണ്ട് കേസുകളിലായി 1.705 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു ! മൂന്ന് പേർ റിമാൻഡിൽ - കുമ്പനാട് കിഴക്കേ വെള്ളിക്കര ചരിവുപറമ്പിൽ വീട്ടിൽ സോളമൻ തോമസിന്റെ മകനാണ് ഇയാൾ. മഞ്ഞാടി ഭാഗത്തുവെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മയക്കുമരുന്നിന്റെ ഉറവിടം, പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച സാഹചര്യം, വിൽപ്പനയ്ക്കായി മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
News Desk23-Nov-2026സ്ത്രീകൾക്ക് തുല്യ അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്ന സമൂഹം വളരണം : ജസ്റ്റിസ് കുര്യൻ ജോസഫ് - സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനവും ഭരണഘടനാ ദിനവും സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗമായി വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'നീതിയുടെ വെളിച്ചം
News Desk23-Nov-2026രാജ്യസ്നേഹം മുദ്രാവാക്യമല്ല, തലമുറകളിലേക്ക് പകരേണ്ട സംസ്കാരം : ദേശീയബോധത്തെക്കുറിച്ച് മോഹൻലാൽ - ഇത്തരം സിനിമകളുടെ ഭാഗമായി നിരവധി പട്ടാള ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. പുസ്തകങ്ങളിൽ വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശീയബോധവും നേരിട്ട് അനുഭവിച്ചറിയാൻ
News Desk23-Nov-2026കുവൈറ്റിൽ പത്തനംതിട്ടക്കാരുടെ മഹാസംഗമം - പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ PDA പ്രസിഡന്റ് ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു. ഫിനാൻസ് കൺവീനർ ചാൾസ് പി. ജോർജ് സ്വാഗതവും ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു നന്ദിയും രേഖപ്പെടുത്തി.
News Desk22-Nov-2026സൗന്ദര്യത്തിന്റെ പേരിൽ വിഷം വിൽക്കുന്നവർ കുടുങ്ങും - സൗന്ദര്യത്തിന്റെ പേരിൽ വിഷം വിൽക്കുന്നവർ കുടുങ്ങും ! 'ഓപ്പറേഷൻ സൗന്ദര്യ' വീണ്ടും ശക്തമാക്കി സർക്കാർ : വ്യാജ ക്രീമുകൾക്കും പ്രോട്ടീൻ പൊടികൾക്കും വിൽപ്പന നിരോധന ഭീഷണി
News Desk22-Nov-2026ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ശക്തമായ മഴയും ഇടിമിന്നലും : 7 ജില്ലകളിൽ യെല്ലോ അലർട്ട് - കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും
News Desk22-Nov-2026എഐയെക്കുറിച്ച് മുൻ ഗൂഗിൾ എൻജിനീയറുടെ ഞെട്ടിക്കുന്ന പ്രവചനം - അടുത്ത 10 വർഷത്തിനുള്ളിൽ മനുഷ്യവംശം തന്നെ ഇല്ലാതാകുമോ ? എഐയെക്കുറിച്ച് മുൻ ഗൂഗിൾ എൻജിനീയറുടെ ഞെട്ടിക്കുന്ന പ്രവചനം ; വിരമിക്കൽ സമ്പാദ്യം പോലും നിർത്തിയെന്ന് വെളിപ്പെടുത്തൽ
News Desk22-Nov-2026മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ വൻ സ്വർണപ്പണയ തട്ടിപ്പ് - പത്തനംതിട്ട മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ വൻ സ്വർണപ്പണയ തട്ടിപ്പ് ; ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് ! അന്വേഷണം കൂടുതൽ പേരിലേക്ക് !
News Desk20-Nov-2026സാധാരണ തേങ്ങയ്ക്ക് രണ്ടര ലക്ഷം രൂപ - സാധാരണ തേങ്ങയ്ക്ക് രണ്ടര ലക്ഷം രൂപ ! അരമണിക്കൂർ നീണ്ട ലേലം : സ്വന്തമാക്കാൻ ഭക്തരുടെ വാശിയേറിയ മത്സരം
News Desk20-Nov-2026അനധികൃത സംഘങ്ങൾക്കെതിരെ മലപ്പുറം പൊലീസിന്റെ നടപടി - മലപ്പുറം: ചികിത്സാ സഹായം, യതീംഖാനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവിധ ട്രസ്റ്റുകൾ എന്നിവയുടെ പേരിൽ വീടുകൾ കയറിയിറങ്ങി അനധികൃതമായി പണം പിരിക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി മലപ്പുറം പൊലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പിരിവുകൾ വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് സമഗ്ര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഗിന്നസ് റെക്കോർഡ് ജേതാവും പൊതുപ്രവർത്തകനുമായ പടവണ്ണ അബ്ദുൽ സലീം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പണം പിരിക്കാൻ വീടുകളിലെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ, സംഘടനകളുടെ ആധികാരികത, പിരിവിനുള്ള ഔദ്യോഗിക അനുമതി, ശേഖരിക്കുന്ന പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാതെയാണ് പല സംഘങ്ങളും പ്രവർത്തിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രോഗികളുടെ ചികിത്സയ്ക്കും അടിയന്തര ആവശ്യങ്ങൾക്കുമെന്ന പേരിൽ പണം ചോദിച്ചെത്തുന്നവർ യഥാർഥത്തിൽ അംഗീകൃത സംഘടനകളുടെ പ്രതിനിധികളാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വ്യാജ സംഘടനകളുടെ പേരിൽ പണം തട്ടിയെടുക്കാനുള്ള സാധ്യതയും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലുള്ള പണപ്പിരിവുകൾ സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും വഴിവെച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
News Desk20-Nov-2026എൽ.പി.എസ്.ടി സമരം : അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യം തള്ളി മന്ത്രിസഭ - സമരക്കാരുടെ ആവശ്യം പരിഗണിച്ചെങ്കിലും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർപ്പ് അറിയിക്കുകയായിരുന്നു. അതേസമയം, അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. ആവശ്യം അംഗീകരിക്കാനാകില്ലെന്ന
News Desk19-Nov-2026മുംബൈയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച; നേപ്പാൾ സ്വദേശി ഗോവയിൽ പിടിയിൽ - കഴിഞ്ഞ ബുധനാഴ്ചയാണ് മഹേശ്വരിയുടെ മൃതദേഹം ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മക്കൾ വിദേശത്തായതിനാൽ വയോധിക ഫ്ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫോണിൽ
News Desk19-Nov-2026പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നതിന് കർശന വിലക്ക് - തീർഥാടകർ യാത്ര ചെയ്യുന്ന കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് ശബ്ദസന്ദേശങ്ങൾ കേൾപ്പിക്കണം. വസ്ത്രങ്ങൾ മാത്രമല്ല, പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ തുടങ്ങിയ മാലിന്യങ്ങളും പമ്പാ നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്ന
News Desk19-Nov-2026ഒൻപത് വർഷമായി ശമ്പള പരിഷ്കരണമില്ല ; രാജ്യവ്യാപക പണിമുടക്കിലേക്ക് - ന്യൂഡൽഹി: ഒൻപത് വർഷമായി നീളുന്ന ശമ്പള പരിഷ്കരണ തർക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ച് ബിഎസ്എൻഎൽ ജീവനക്കാർ. ന്യായമായ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഓഫീസർമാരും നാളെ രാജ്യവ്യാപകമായി ഏകദിന പണിമുടക്ക് നടത്തും. 2017 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്നാം ശമ്പള പരിഷ്കരണമാണ് ഇതുവരെ നടപ്പാക്കാത്തത്. എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് പരിഷ്കരണത്തിന്റെ ആനുകൂല്യം നൽകണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക നഷ്ടവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള 'അഫോർഡബിലിറ്റി ക്ലോസ്' വ്യവസ്ഥയുമാണ് ശമ്പള പരിഷ്കരണം തടസ്സപ്പെടാൻ കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വ്യവസ്ഥയിൽ ഇളവ് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. നവംബർ 11ന് തൊഴിലാളി സംഘടനാ നേതാക്കൾ ടെലികോം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശമ്പള പരിഷ്കരണത്തിന് പച്ചക്കൊടി ലഭിച്ചില്ല. ഇനിയും കാത്തിരിക്കണമെന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സംഘടനകൾ ആരോപിക്കുന്നു. മൂന്നാം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നത്.
News Desk19-Nov-2026ഭാര്യയെന്ന് അറിയാതെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് - വീട്ടിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പണികൾ ഏറ്റെടുത്തയാൾ മുൻകൂർ പണം വാങ്ങിയിട്ടും ജോലി പൂർത്തിയാക്കിയില്ലെന്നും പലതവണ ബന്ധപ്പെട്ടിട്ടും ഫോണിൽ ലഭിച്ചില്ലെന്നുമായിരുന്നു പരാതി. തുടർന്ന് ഇ-മെയിൽ വഴി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയക്കുകയായിരുന്നു. പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ ബന്ധപ്പെടുകയും തുടർനടപടികൾക്കായി ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് പരാതിക്കാരി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുടെ ഭാര്യയാണെന്ന് പൊലീസിന് മനസ്സിലായത്. വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഇടപെട്ടു. എലിസബത്തിനെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ മ്യൂസിയം എസ്.എച്ച്.ഒയ്ക്ക് നിർദേശം നൽകിയതായാണ് വിവരം. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് വന്ന് ക്ഷമ ചോദിക്കേണ്ടതില്ലെന്ന് എലിസബത്ത് അറിയിച്ചതോടെ വിഷയം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങിയില്ല. അതേസമയം, പരാതിയിൽ പൊലീസ് നടപടി വേഗത്തിലാക്കി. അറ്റകുറ്റപ്പണി ഏറ്റെടുത്തയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബാക്കിയുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. ഇതോടെ പരാതിക്കും പരിഹാരമായി. എന്നാൽ പരാതിക്കാരിയുടെ ഭർത്താവിന്റെ പേര് തിരിച്ചറിഞ്ഞതിനു ശേഷമുണ്ടായ പൊലീസ് ഇടപെടലിലെ മാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാധാരണക്കാരുടെ പരാതികളിലും ഇതേ വേഗതയും പരിഗണനയും ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്ത്രീയുടെ പരാതി പരിഗണിക്കുമ്പോൾ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തണമെന്ന നിർദേശം നൽകിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
News Desk19-Nov-2026സൗദിയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ : ജിദ്ദ, മദീന, റിയാദ്, ദമാം യാത്രക്കാർക്ക് തിരിച്ചടി - ഹൂതി വിമതരുടെ ആക്രമണ ഭീഷണിയും മേഖലയിലെ സുരക്ഷാ ആശങ്കകളുമാണ് വിമാനക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെ പശ്ചാത്തലം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയും സൗദിയിലേക്കുള്ള ചില സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.
News Desk19-Nov-2026അരിയിൽ ഷുക്കൂർ വധക്കേസ് : പി. ജയരാജനും, ടി.വി. രാജേഷിനും ആശ്വാസം - അന്വേഷണ ഘട്ടത്തിൽ പ്രതികൾക്കെതിരെ മൊഴി നൽകിയ പ്രധാന സാക്ഷികളിൽ ചിലർ വിദേശത്തായിരുന്നതിനാൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായി
News Desk19-Nov-2026



















