പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും ഉപേക്ഷിക്കുന്നതിന് കർശന വിലക്ക്

പത്തനംതിട്ട : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർ പമ്പാ നദിയിൽ കുളിച്ചശേഷം വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം.

വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്നും ഇതിനായി വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണമെന്നും കോടതി വ്യക്തമാക്കി.

തീർഥാടകർ യാത്ര ചെയ്യുന്ന കെഎസ്ആർടിസി ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് ശബ്ദസന്ദേശങ്ങൾ കേൾപ്പിക്കണം. വസ്ത്രങ്ങൾ മാത്രമല്ല, പ്ലാസ്റ്റിക്, ഷാംപൂ കവറുകൾ തുടങ്ങിയ മാലിന്യങ്ങളും പമ്പാ നദിയിലോ പരിസരത്തോ ഉപേക്ഷിക്കരുതെന്ന സന്ദേശവും പ്രചരിപ്പിക്കണം. കൃത്രിമ കുങ്കുമത്തിന്റെ ഉപയോഗത്തിനെതിരെയും ബോധവത്കരണം നടത്തണമെന്ന് കോടതി നിർദേശിച്ചു.

ഇതിനായുള്ള ഓഡിയോ സന്ദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കെഎസ്ആർടിസിക്ക് കൈമാറണം. എരുമേലി വലിയ തോട്ടിൽ വസ്ത്രങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനും നടപടി വേണം.

പമ്പയിൽ 50 മീറ്റർ ഇടവിട്ട് വസ്ത്രങ്ങൾ നിക്ഷേപിക്കുന്നതിനുള്ള വാട്ടർപ്രൂഫ് ബിന്നുകൾ സ്ഥാപിക്കണമെന്നും നിരീക്ഷണത്തിനായി ക്യാമറകൾ ഒരുക്കണമെന്നും ഹൈക്കോടതി നേരത്തെ നൽകിയ ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിശ്വാസത്തിന്റെ പേരിൽ നദിയെ മലിനമാക്കരുത്. പമ്പയുടെ ശുചിത്വം ഉറപ്പാക്കാൻ ഇത്തവണ കർശന നിരീക്ഷണം.

RELATED STORIES

  • എൽ.പി.എസ്.ടി സമരം : അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യം തള്ളി മന്ത്രിസഭ - സമരക്കാരുടെ ആവശ്യം പരിഗണിച്ചെങ്കിലും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർപ്പ് അറിയിക്കുകയായിരുന്നു. അതേസമയം, അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. ആവശ്യം അംഗീകരിക്കാനാകില്ലെന്ന

    മുംബൈയിൽ മലയാളി വയോധികയെ കൊലപ്പെടുത്തി കവർച്ച; നേപ്പാൾ സ്വദേശി ഗോവയിൽ പിടിയിൽ - കഴിഞ്ഞ ബുധനാഴ്ചയാണ് മഹേശ്വരിയുടെ മൃതദേഹം ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മക്കൾ വിദേശത്തായതിനാൽ വയോധിക ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ഫോണിൽ

    ഒൻപത് വർഷമായി ശമ്പള പരിഷ്കരണമില്ല ; രാജ്യവ്യാപക പണിമുടക്കിലേക്ക് - ന്യൂഡൽഹി: ഒൻപത് വർഷമായി നീളുന്ന ശമ്പള പരിഷ്കരണ തർക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ച് ബിഎസ്എൻഎൽ ജീവനക്കാർ. ന്യായമായ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഓഫീസർമാരും നാളെ രാജ്യവ്യാപകമായി ഏകദിന പണിമുടക്ക് നടത്തും. 2017 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്നാം ശമ്പള പരിഷ്കരണമാണ് ഇതുവരെ നടപ്പാക്കാത്തത്. എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് പരിഷ്കരണത്തിന്റെ ആനുകൂല്യം നൽകണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക നഷ്ടവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള 'അഫോർഡബിലിറ്റി ക്ലോസ്' വ്യവസ്ഥയുമാണ് ശമ്പള പരിഷ്കരണം തടസ്സപ്പെടാൻ കാരണമായി ഔദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വ്യവസ്ഥയിൽ ഇളവ് നൽകാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. നവംബർ 11ന് തൊഴിലാളി സംഘടനാ നേതാക്കൾ ടെലികോം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ശമ്പള പരിഷ്കരണത്തിന് പച്ചക്കൊടി ലഭിച്ചില്ല. ഇനിയും കാത്തിരിക്കണമെന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സംഘടനകൾ ആരോപിക്കുന്നു. മൂന്നാം ശമ്പള പരിഷ്കരണത്തിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നത്.

    ഭാര്യയെന്ന് അറിയാതെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് - വീട്ടിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തർക്കത്തിലാണ് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പണികൾ ഏറ്റെടുത്തയാൾ മുൻകൂർ പണം വാങ്ങിയിട്ടും ജോലി പൂർത്തിയാക്കിയില്ലെന്നും പലതവണ ബന്ധപ്പെട്ടിട്ടും ഫോണിൽ ലഭിച്ചില്ലെന്നുമായിരുന്നു പരാതി. തുടർന്ന് ഇ-മെയിൽ വഴി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പരാതി അയക്കുകയായിരുന്നു. പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ എലിസബത്തിനെ ഫോണിൽ ബന്ധപ്പെടുകയും തുടർനടപടികൾക്കായി ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് പരാതിക്കാരി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുടെ ഭാര്യയാണെന്ന് പൊലീസിന് മനസ്സിലായത്. വിവരം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഇടപെട്ടു. എലിസബത്തിനെ നേരിൽക്കണ്ട് ക്ഷമ ചോദിക്കാൻ മ്യൂസിയം എസ്.എച്ച്.ഒയ്ക്ക് നിർദേശം നൽകിയതായാണ് വിവരം. എന്നാൽ ഉദ്യോഗസ്ഥർ നേരിട്ട് വന്ന് ക്ഷമ ചോദിക്കേണ്ടതില്ലെന്ന് എലിസബത്ത് അറിയിച്ചതോടെ വിഷയം കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങിയില്ല. അതേസമയം, പരാതിയിൽ പൊലീസ് നടപടി വേഗത്തിലാക്കി. അറ്റകുറ്റപ്പണി ഏറ്റെടുത്തയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബാക്കിയുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. ഇതോടെ പരാതിക്കും പരിഹാരമായി. എന്നാൽ പരാതിക്കാരിയുടെ ഭർത്താവിന്റെ പേര് തിരിച്ചറിഞ്ഞതിനു ശേഷമുണ്ടായ പൊലീസ് ഇടപെടലിലെ മാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാധാരണക്കാരുടെ പരാതികളിലും ഇതേ വേഗതയും പരിഗണനയും ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സ്ത്രീയുടെ പരാതി പരിഗണിക്കുമ്പോൾ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തണമെന്ന നിർദേശം നൽകിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

    സൗദിയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ : ജിദ്ദ, മദീന, റിയാദ്, ദമാം യാത്രക്കാർക്ക് തിരിച്ചടി - ഹൂതി വിമതരുടെ ആക്രമണ ഭീഷണിയും മേഖലയിലെ സുരക്ഷാ ആശങ്കകളുമാണ് വിമാനക്കമ്പനികളുടെ തീരുമാനത്തിന് പിന്നിലെ പശ്ചാത്തലം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയും സൗദിയിലേക്കുള്ള ചില സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.

    അരിയിൽ ഷുക്കൂർ വധക്കേസ് : പി. ജയരാജനും, ടി.വി. രാജേഷിനും ആശ്വാസം - അന്വേഷണ ഘട്ടത്തിൽ പ്രതികൾക്കെതിരെ മൊഴി നൽകിയ പ്രധാന സാക്ഷികളിൽ ചിലർ വിദേശത്തായിരുന്നതിനാൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായി

    ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടാൻ ശ്രമം - ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് ടിടിഇയുടെ മൊഴി. എന്നാൽ തർക്കത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

    അപകടത്തിൽ പന്തളം പൂഴിക്കാട് സിനീഷ് വില്ലയിൽ(മീനത്തേതിൽ) സിനു നിര്യാതനായി - ഒന്നാം വർഷ റോബോട്ടിക് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു. കോളേജിൻറെ ക്യാമ്പസിന് സമീപം പൊത്തേരിയിൽ ജിഎസ്ടി റോഡിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം ഷെൽഡൻ സിനു മരണപ്പെട്ടു. സഹയാത്രികനായിരുന്ന എറണാകുളം പറവൂർ സ്റ്റേഡിയം റോഡ് കൈതവളപ്പിൽ രൂപേഷിന്റെ മകൻ കെ ആർ റോഷിത് (18) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇതേ കോളേജിലെ ഒന്നാംവർഷ എയറോ സ്പേസ് എൻജിനീയറിങ് വിദ്യാർഥി ആയിരുന്നു റോഷിത്. ഷെൽഡൻ സിനുവിന്റെ ഭൗതികശരീരം വ്യാഴാഴ്ച 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട്

    ബഹറിനിൽ വീണ്ടും ഇറാൻ്റെ ആക്രമണം - ഇന്ന് രാവിലെ 4:30 ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അറിയിപ്പ് പൊതുജനങ്ങൾ ക്ക് ലഭിക്കുകയും തുടർന്ന് വീണ്ടും വീണ്ടും നിർദേശങ്ങൾ വന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

    600ലധികം ചിത്രങ്ങളിൽ തിളങ്ങിയ നടൻ ഗിരി ബാബു അന്തരിച്ചു - ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ രവിനുതല ഗ്രാമത്തിൽ യെറ ശേഷഗിരി റാവു എന്ന പേരിലാണ് ജനനം. 1973ൽ പുറത്തിറങ്ങിയ 'ജഗമേ മായ'യിലൂടെ സിനിമയിലെത്തിയ അദ്ദേഹം 1977ലെ പുരാണചിത്രമായ 'കുരുക്ഷേത്ര'യിൽ ദുശ്ശാസനനായി നടത്തിയ പ്രകടനത്തിലൂടെ ശ്രദ്ധേയനായി.

    ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിലിനെ അംഗീകരിച്ച് ജനറൽ കൗൺസിൽ - ഐപിസി ജനറൽ കൗൺസിലിന്റെ തീരുമാനങ്ങൾ സഭയുടെ ഔദ്യോഗിക ഭരണനടപടികളുടെ ഭാഗമായി നടപ്പാക്കുന്നതിനാണ് നിർദേശിച്ചിരിക്കുന്നത്. കേരളാ സ്റ്റേറ്റിനു കീഴിൽ പുതിയ വർഷത്തെ അംഗത്വം പുതുക്കാത്ത സഭകൾ 2002 ലെ

    മറിയാമ്മ ജോൺ നിത്യതയിൽ - പരേതനായ പാസ്റ്റർ പി .എം ജോണിന്റെ (ദോഹ ഐപിസി ശാലേം സഭാ മുൻ ശുശ്രൂഷകൻ) മറിയാമ്മ ജോൺ വ്യാഴാഴ്ച രാവിലെ 8 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം മാവേലിക്കര ശാലേം സഭാ സെമിത്തേരിയിൽ പിന്നീട് നടത്തും. മക്കൾ : ബെന്നീ ജോൺ (ഡാളസ്

    യു.ഡി.എഫ് ഭരണത്തിലും ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ - ഇടതുസർക്കാറിന്റെ കാലത്ത് ടി.പി. വധക്കേസ് പ്രതികൾക്ക് ലഭിച്ച പരോളുകൾ നിയമവിരുദ്ധമാണെന്ന ആരോപണം ശക്തമായതോടെ അനുവദിച്ച പരോളുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ടി.പി. കേസ് പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേക പരിഗണനയെന്ന ചോദ്യം കോടതി ഉയർത്തുകയും ചെയ്തു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതിബാബുവിന്റെ പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു. ടി.പിയുടെ ഭാര്യ കെ.കെ. രമ യു.ഡി.എഫിന്റെ അസോസിയേറ്റ് ഘടകകക്ഷിയായി വടകരയിൽ നിന്ന് മത്സരിച്ച് വിജയിച്ച് സർക്കാറിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തിലും പ്രതികൾക്ക് പരോൾ ലഭിക്കുന്നത് തുടരുകയാണ്. മുൻപ് പരോൾ വിഷയത്തിൽ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തവർ ഭരണപങ്കാളികളായിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്ന വിമർശനത്തിനാണ് പുതിയ സംഭവങ്ങൾ വഴിയൊരുക്കുന്നത്.

    ആലംതുരുത്തിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു - നാട്ടുകാർ തടയാൻ ശ്രമിക്കുന്ന സമയങ്ങളിൽ വടിവാളുകൾ പോലുള്ള മാരകായുധങ്ങൾ കൊണ്ട് നാട്ടുകാർക്ക് നേരെ ചീറിപ്പാഞ്ഞ് അടുക്കുന്ന അക്രമി സംഘങ്ങളെയാണ് കാണുവാൻ കഴിയുന്നത് . ജീവനിൽ ഭയന്ന് നാട്ടുകാർ

    നക്ഷത്രപദവിയില്ലാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും - നക്ഷത്രപദവിയില്ലാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും ; എക്സൈസ് വകുപ്പിലെ നടപടികളിൽ വിജിലൻസ് അന്വേഷണം : ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ

    ആഡംബര കാർ അപകടക്കേസ് : പ്രതിയായ ജഡ്ജി ഇന്ന് വീണ്ടും കോടതി ചുമതലയിലേക്ക് - ആഡംബര കാർ അപകടക്കേസ് : പ്രതിയായ ജഡ്ജി ഇന്ന് വീണ്ടും കോടതി ചുമതലയിലേക്ക് ; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ കുടുംബം ഹൈക്കോടതിയിൽ

    തലമുറയുടെ പോക്ക് എങ്ങോട്ട് ? കൗമാരത്തിലെ ക്രൂരതയുടെ മുഖം ! ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പിടിയിൽ - നിലവിൽ ഏഴുമാസം ഗർഭിണിയായ കുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ പരിശോധിച്ച ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുകൂടിയായ യുവാവ് കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ

    പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി - കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികൾക്ക് വാഹനങ്ങൾ വാങ്ങി നൽകിയ ശേഷം അവർ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അന്വേഷിക്കാത്ത രക്ഷിതാക്കളുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു .

    അവകാശ സംരക്ഷണ റാലി സംഘടിപ്പിച്ചു. - വൈസ് പ്രസിഡണ്ട് ഫിന്നി പി മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ എ തോമസ്, പ്രെയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മീഡിയ കൺവീനർ ഷിബു മന്ന, പാസ്റ്റർ ജിജോ എബ്രഹാം, ബിനു പന്തളം, പാസ്റ്റർ ബെന്നി സാമുവേൽ, അഡ്വ. ഷാജി കുളനട, പാസ്റ്റർ ബിനു ജോൺ എന്നിവർ പ്രസംഗിച്ചു. പെന്തക്കോസ്ത് സഭാവിശ്വാസിയുടെ

    കൊച്ചി ചെറായി പാടശേഖരത്തിൽ മുതലയുടെ സാന്നിധ്യം - കൊച്ചി ചെറായി പാടശേഖരത്തിൽ മുതലയുടെ സാന്നിധ്യം ; പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വനംവകുപ്പ് ; സുരക്ഷാ നടപടികൾ ആരംഭിച്ചു