വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു

വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു (യിരെമ്യാവ് 5:30-31) 


ഈ വേദഭാഗത്ത് വളരെ പ്രധാനപ്പെട്ട നാലു കാര്യങ്ങൾ പ്രവാചകനായ യിരെമ്യാവ് ചൂണ്ടിക്കാട്ടുന്നു. 


1, ദേശത്തിന്റെ അവസ്ഥ

വിസ്മയവും ഭയങ്കരവുമായുള്ളത് ദേശത്ത്  സംഭവിക്കുന്നു.

2, പ്രവാചകന്മാരുടെ അവസ്ഥ

ദൈവത്തിനും മനുഷ്യർക്കും നടുവിൽ നിന്നുകൊണ്ട് ദൈവത്തിന്റെ  ആലോചന മനുഷ്യർക്ക് പറഞ്ഞു കൊടുക്കേണ്ട പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു. (യിരെമ്യാവ്23 :13,14).

3,പുരോഹിതന്മാരുടെ അവസ്ഥ

ദൈവത്തിനും മനുഷ്യർക്കും നടുവിൽ നിന്നുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കേണ്ട പുരോഹിതന്മാർ വ്യാജപ്രവാചകന്മാരോട് ചേർന്ന് നിന്നുകൊണ്ട് ഒരു കൈയ്യായി അധികാരം നടത്തുന്നു.

4, ദൈവജനത്തിന്റെ അവസ്ഥ.

എന്റെ  ജനത്തിനോ അത് ഇഷ്ടമാകുന്നു. എന്നാൽ പ്രവാചകന്മാരോടും, പുരോഹിതന്മാരോടും, ദൈവജനത്തോടും ദൈവാത്മാവിൽ പ്രവാചകൻ ചോദിക്കുന്നു... ഒടുക്കം നിങ്ങൾ എന്തു ചെയ്യും?

നാം ജീവിക്കുന്ന ഈ കാലഘട്ടത്തോടുള്ള ബന്ധത്തിൽ ഏറ്റവും പ്രസക്തമായ ചില കാര്യങ്ങളാണ് പ്രവാചകൻ ഇവിടെ വ്യക്തമാക്കുന്നത് അതിസങ്കീർണമായ ഒരു കാലഘട്ടത്തെയാണല്ലോ നാം അഭിമുഖീകരിക്കുന്നത്. 


വിസ്മയവും ഭയങ്കരവുമായുള്ളത് ദേശത്ത് 


യിരെമ്യാവ് 18:13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ?

യെശയ്യാ 66 : 8 ഈവക ആർ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ കണ്ടിട്ടുള്ളു? 


യിരേമ്യാവു 2:10 നിങ്ങൾ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിൻ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിൻ.

ഇതുപോലെ ലോകചരിത്രത്തിൽ ഇതുവരെ ആരും കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതും  സംഭവിച്ചിട്ടില്ലാത്തതുമായ വിസ്മയ കാര്യങ്ങൾ ഇന്നു നടന്നുകൊണ്ടിരിക്കുന്നു.

എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന മാരകമായ കൊറോണവൈറസ് ലോകത്തിന്റെ വൻകരകളെ മുഴുവനും വിഴുങ്ങിയിരിക്കുന്നു. സയൻസും, ശാസ്ത്രജ്ഞന്മാരും, വൈദ്യശാസ്ത്രവും,മിടുക്കന്മാരായ ഡോക്ടർമാരും, ഭരണാധികാരികളും എന്തുചെയ്യണമെന്നറിയാതെ ഈ വൈറസിന്റെ മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു.പരീക്ഷണങ്ങൾ അവിടവിടെയായി നടക്കുന്നതല്ലാതെ ഇതിനുള്ള ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പണം കൊണ്ടോ,സൈന്യ ശക്തികൊണ്ടോ, കൊണ്ടോ മിസൈലുകൾ കൊണ്ടോ, ആറ്റംബോംബു കൊണ്ടോ നമ്മുടെ കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയാത്ത ഈ വൈറസിനെ പിടിച്ചു കെട്ടുവാൻ കഴിയുന്നില്ല. കോടിക്കണക്കിന് ആളുകൾ രോഗബാധിതരായി കഴിയുന്നു.ഉന്നതന്മാരടക്കം ലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങി.ലോകം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അടച്ചുപൂട്ടി.ജനത്തിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി, പൊതുഗതാഗത സംവിധാനങ്ങൾ എല്ലാം നിശ്ചലമായി, ട്രെയിൻ നിർത്തിവച്ചു, ഒറ്റദിവസംകൊണ്ട് 114,000 ത്തോളം വരുന്ന വിമാനസർവീസുകൾ നിർത്തേണ്ടിവന്നു. വ്യാപാരസ്ഥാപനങ്ങൾ എല്ലാം അടച്ചിടേണ്ടി വന്നു.അമ്പലങ്ങൾ,മോസ്‌ക്കുകൾ,പള്ളികൾ തുടങ്ങി ആരാധനാലയങ്ങൾ എല്ലാം അടച്ചിടപ്പെട്ടു. ഉത്സവങ്ങൾ,പെരുന്നാളുകൾ, ആഘോഷ പരിപാടികൾ എല്ലാം നിർത്തിവച്ചു. മരണത്തിനും ശവസംസ്കാരത്തിനും അടുത്ത ബന്ധുക്കൾക്ക് പോലും പങ്കെടുക്കുവാൻ പറ്റാത്ത സ്ഥിതി സംജാതമായി. സാമ്പത്തിക മേഖലകൾ തകർന്നു. ബിസിനസ് മേഖലകളിൽ ആളുകൾക്ക് ജോലിക്കു പോലും പോകുവാൻ പറ്റാത്ത സ്ഥിതി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇന്നും അടഞ്ഞുകിടക്കുന്നു. ഒരുപക്ഷേ നോഹയുടെ കാലത്തെ ജലപ്രളയത്തിനുശേഷം ഭൂലോകത്തെ മുഴുവനും ഒരുപോലെ ഗ്രസിച്ച ഒരു മഹാമാരി വേറെ ഉണ്ടായിട്ടില്ല. ഇങ്ങനെ വിസ്മയവും ഭയങ്കരമായ കാര്യങ്ങൾ ദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പ്രവാചകന്മാർക്കും പുരോഹിതന്മാർക്കും ദൈവമക്കൾക്കും വളരെ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്. എന്നാൽ അവർ അത് മറന്നു മുമ്പോട്ട് പോകുന്നു. 


പ്രവാചകന്മാരുടെ സ്ഥിതി. 


ഓരോ കാലഘട്ടങ്ങളിലും ജനം ദൈവത്തെ വിട്ടുപോകുമ്പോൾ അവരുടെ പിന്മാറ്റങ്ങളെയും തെറ്റുകളെയും ചൂണ്ടിക്കാട്ടി മടങ്ങിവരാനുള്ള ദൂതുകൾ കൊടുത്ത് ജനത്തെ ദൈവത്തിങ്കലേക്ക് നടത്തേണ്ടവരാണ് പ്രവാചകന്മാർ. എന്നാൽ ഇന്ന് പ്രവചനം കേവലം അനുഗ്രഹത്തെക്കുറിച്ചും, ഉയർച്ചയെക്കുറിച്ചും, വിദേശ യാത്രയെക്കുറിച്ചും, മക്കൾക്കു നല്ല ഭാവി ഉണ്ടാകുന്നതിനെക്കുറിച്ചും, വീടു കിട്ടുന്നതിനെക്കുറിച്ചും, കാറു മേടിക്കുന്നതിനെക്കുറിച്ചും, പോരാട്ടത്തെക്കുറിച്ചും മാത്രമായി. ഏത് പാപവും ചെയ്തിട്ട് വന്നിരിക്കുന്നവന്റെ  തലയിൽ കൈ വെച്ച് ദൈവം നിന്നെ അനുഗ്രഹിക്കും,ഉയർത്തുവാൻ പോകുന്നു എന്നൊക്കെ പറയുമ്പോൾ ജനത്തിന് എങ്ങനെ പാപബോധം ഉണ്ടാകും? മാനസാന്തരം ഉണ്ടാകും? ഞാൻ ഈ തെറ്റുകൾ എല്ലാം ചെയ്തിട്ടും ദൈവം എന്നെ അനുഗ്രഹിക്കും എന്നാണല്ലോ പ്രവാചകൻ പറഞ്ഞത് അതുകൊണ്ട് അവർക്ക് മാനസാന്തരം ഉണ്ടാകുന്നില്ല.

എന്നാൽ എഴുന്നേൽപ്പിച്ച പല പ്രവാചകന്മാരെയും തിരു വചനത്തിൽ കാണാം അവരുടെ ശുശ്രൂഷ നാം ശ്രദ്ധിക്കേണ്ടതാണ്.

1, 1ശമുവേൽ 2: 27 - 34 ഒരു ദൈവപുരുഷൻ ഏലി പുരോഹിതന്റെ അടുക്കൽ വന്നു പറയുന്ന ദൂതുകൾ ശ്രദ്ധിക്കുക.

• നിന്റെ ഭവനവും പിതൃഭവനവും എന്റെ  അടുക്കൽ നിത്യം പരിചരിക്കുമെന്ന് ഞാൻ കൽപ്പിച്ചിരുന്നു നിശ്ചയം..... അങ്ങനെ ഒരിക്കലും ആകയില്ല.

• എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും

• നിന്റെ  ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകയില്ല.

• നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാൾ വരുന്നു.

• നിന്റെ ഭവനത്തിലെ സന്താനം ഒക്കെയും പുരുഷ പ്രായത്തിൽ മരിക്കും.

• നിന്റെ  പുത്രന്മാർ രണ്ടുപേരും ഒരു ദിവസത്തിൽ തന്നെ മരിക്കും 

2, നാഥാൻ പ്രവാചകൻ ദാവീദിനോട് പറഞ്ഞ ദൂത് ശ്രദ്ധിക്കുക. (2 ശമുവേൽ 12 : 7 -14)

• ആ മനുഷ്യൻ നീ തന്നെ.

• വാൾ നിന്റെ  ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.

• നിന്റെ  സ്വന്തം ഗൃഹത്തിൽ നിന്ന് ഞാൻ നിനക്ക് അനാർത്ഥം വരുത്തും.

• നിന്റെ ഭാര്യയെ നിന്റെ  കൂട്ടുകാരന്  ഭാര്യയായി കൊടുക്കും.

• നീ രഹസ്യത്തിൽ ചെയ്തു. ഞാനോ ഈ കാര്യം യിസ്രായേൽ ഒക്കെയും കാണത്തക്കവണ്ണം സൂര്യന്റെ വെട്ടത്ത് നടത്തും.

• എങ്കിലും ഈ പ്രവൃത്തി യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതുവാക്കിയതുകൊണ്ട് നിനക്ക് ജനിച്ചിട്ടുള്ള കുഞ്ഞ് മരിച്ചു പോകും.

3, 2 രാജാക്കന്മാർ 5 : 25 - 27 എലീശാ പ്രവാചകൻ ഗേഹസിയോട് പറയുന്ന ദൂത് ശ്രദ്ധിക്കുക.

....ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവ്  തോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസി ദാസന്മാർ എന്നീ വക മേടിപ്പാനും ഇതാകുന്നുവോ സമയം.

4, യഹൂ ദർശകൻ യഹൂദ രാജാവായ യഹോശാഫാത്തിനോട് പറയുന്ന ആലോചന

2 ദിനവൃത്താന്തം 19 : 2

• ദുഷ്ടന് സഹായം ചെയ്യുന്നത് വിഹിതമോ?

• യഹോവയെ പകയ്ക്കുന്നവരോട് നീ സ്നേഹം കാണിക്കുന്നുവോ?

ഈ പ്രവാചകന്മാരെല്ലാം അവർക്ക് ലഭിച്ച ദൈവത്തിന്റെ  ആലോചന രാജാവെന്നോ പുരോഹിതനാണെന്നോ നോക്കാതെ ദൂതു പറഞ്ഞാൽ അനന്തരഫലം എന്താണെന്ന് ചിന്തിക്കാതെ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കാതെ കൃത്യമായി പറഞ്ഞു. ഇങ്ങനെയുള്ള പ്രവാചകന്മാരെയാണ് ഇന്നും ആവശ്യമായിരിക്കുന്നത്. എന്നാൽ മനുഷ്യ പ്രീതിക്കുവേണ്ടി ഇനിയും അടുത്ത വേദികൾ ഉണ്ടാക്കുന്നതിനുവേണ്ടി, പണത്തിനുവേണ്ടി ദൈവാലോചന മറച്ചു വെച്ചിട്ട് മുഖംനോക്കി ആളും തരവും നോക്കി പ്രവചിക്കുന്ന പ്രവാചകന്മാർ ഇന്ന് ധാരാളമുണ്ട്. 


പുരോഹിതന്മാരുടെ അവസ്ഥ 


ദൈവത്തിനും മനുഷ്യർക്കും നടുവിൽ നിന്നുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കേണ്ട പുരോഹിതന്മാർ ഇപ്പോൾ വ്യാജ പ്രവാചകന്മാരോട് ചേർന്നുനിന്ന് ഒരു കൈയായി അധികാരം നടത്തുന്നു. ദൈവം ഏൽപ്പിച്ച ശുശ്രൂഷ നഷ്ടപ്പെടുത്തി ലക്ഷ്യം നഷ്ടപ്പെട്ട്  ദൈവകൃപ നഷ്ടപ്പെടുത്തി വ്യാജത്തിന്റെ പുറകെ പോകുന്ന പുരോഹിതവർഗ്ഗം.തന്റെ അടുക്കൽ വരുന്ന  ജനത്തെ വചനം പഠിപ്പിക്കേണ്ട പുരോഹിതൻ, ഉപദേശിക്കേണ്ട പുരോഹിതൻ, തെറ്റുതിരുത്തി ശരി ചൂണ്ടിക്കാട്ടി ആത്മീയ ശിക്ഷണം നൽകി ജനത്തെ ദൈവത്തോട് പഠിപ്പിക്കേണ്ട പുരോഹിതൻ ഇപ്പോൾ അതിന് തയ്യാറാകാതെ വ്യാജ പ്രവാചകന്മാരോട് ചേർന്നുനിന്ന് അധികാരത്തിന് വടംവലി കൂട്ടുന്നു. 


ദൈവത്തെ പ്രസാദിപ്പിക്കുവാൻ ശുശ്രൂഷ ചെയ്യേണ്ടവനാണ് പുരോഹിതൻ എല്ലാ ശുശ്രൂഷകളും അങ്ങനെതന്നെ ആയിരിക്കുകയും വേണം എന്നാൽ ദൈവത്തെക്കാൾ അധികം മനുഷ്യരെ പ്രസാധിപ്പിക്കുന്നനാണ് പലർക്കും താല്പര്യം. നിർമ്മലമായ വചനം ജനത്തിന് പറഞ്ഞുകൊടുത്തു ദൈവഭയവും ഭക്തിയും ജനഹൃദയങ്ങളിൽ ഉളവാക്കേണ്ടതിനു പകരം കോമഡി പറഞ്ഞും ചിരിപ്പിച്ചും ജനത്തിന്റെ  കയ്യടി നേടാൻ ശ്രമിക്കുന്ന ശുശ്രൂഷകന്മാർ. വചനത്തിന്റെ  മുമ്പിൽ  ചിരിക്കുന്നവനെയോ കൈയ്യടിക്കുന്നവനെയോ അല്ലാ വചനത്തിന്റെ  മുമ്പിൽ വിറയ്ക്കുന്നവനെ കടാക്ഷിക്കും എന്നാണ് വചനം പറയുന്നത്.(യശയ്യാവ് 66 : 2). സത്യ വചനത്തെ യഥാർത്ഥമായി പ്രസംഗിക്കുവാൻ കഴിയാത്ത ഒരു സാഹചര്യവും ഇന്ന് ആത്മീയ സമൂഹത്തിന്റെ  ഇടയിൽ ഉണ്ട്. അങ്ങനെ പ്രസംഗിക്കുന്ന ദൈവദാസൻമാരെ താഴയുക പലനിലകളിൽ പീഡിപ്പിക്കുക, എങ്ങനെയും സഭയിൽനിന്നും പുറത്താക്കുക, അപകീർത്തിപ്പെടുത്തുക ഇതൊക്കെയാണ് ഇന്ന് കണ്ടുവരുന്നത് വചനം കേട്ടപ്പോൾ ഹൃദയത്തിൽ കുത്തുകൊണ്ടു എന്നും അവർ മാനസാന്തരപ്പെട്ടു എന്നുമാണ് വചനത്തിൽ കാണുന്നത്. എന്നാൽ ഇന്ന് ആർക്കെങ്കിലും കുത്തു കൊണ്ടാൽ അത് ശുശ്രൂഷകൻ മനപൂർവ്വം കുത്തി പ്രസംഗിച്ചു എന്ന് പറഞ്ഞ് ശുശ്രൂഷകനോട് വൈരാഗ്യം പുലർത്തുന്ന വിശ്വാസികളാണ് ഏറെയും. ഇങ്ങനെ വരുമ്പോൾ ദൈവം ഏൽപ്പിച്ച ശരിയായ ശുശ്രൂഷ ചെയ്യാൻ കഴിയാതെ ഞരങ്ങുകയാണ് ദൈവദാസന്മാർ പലരും. 


എന്റെ ജനത്തിനോ അത് ഇഷ്ടമാകുന്നു 


ഇന്ന് പലർക്കും ദൈവരാജ്യത്തിൽ പോകണം എന്നതിനേക്കാൾ ഇവിടെ എന്തെങ്കിലുമൊക്കെ നേടിയെടുക്കണം എന്നതാണ് ആഗ്രഹം അതുകൊണ്ട് ആത്മീയതയെക്കാൾ പലരും ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു വിശുദ്ധിയുടെയോ  വേർപാടിന്റെയോ ദൂതുകൾ കേൾക്കാൻ ജനം ആഗ്രഹിക്കുന്നില്ല. ദൈവത്തിനോ ദൈവദാസന്മാർക്കോ  വിധേയപ്പെടാനോ, വചനത്തിന്റെ തിരുത്തലുകൾക്ക് വഴങ്ങി കൊടുക്കാനോ ജനം തയ്യാറാകുന്നില്ല.ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്നതാണ് വചനത്തിന്റെയും  വചനശുശ്രൂഷയുടെയും ഉദ്ദേശ്യം.അതിനുവേണ്ടിയുള്ള പണിശാലയാണ് ദൈവസഭ.എന്നാൽ ഭൗതികതയുടെ മത്തുപിടിച്ച് ഓടുന്ന ഇന്നത്തെ ആത്മീയ സമൂഹത്തിന് ഇത്തരം ദൂതുകളോട് താല്പര്യമില്ല. അനുതാപത്തിനോ,ശുദ്ധീകരണം പ്രാപിക്കുന്നതിനോ,പാപങ്ങൾ ഏറ്റു പറയുന്നതിനോ, അന്യോന്യം ക്ഷമിക്കുന്നതിനോ മനസ്സില്ല. അതുകൊണ്ടുതന്നെ അവർ കേൾക്കുവാൻ ആഗ്രഹിക്കുന്നത് അനുഗ്രഹത്തിന്റെയും വിടുതലിന്റെയും ദൂതുകൾ മാത്രം. എന്റെ  ജനത്തിനോ  അത് ഇഷ്ടമാകുന്നു. പ്രവാചകന്മാരെ തേടി അവർ പോകുന്നു. അവൻ നിന്റെ  അകൃത്യമൊക്കെയും മോചിക്കുന്നു സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു എന്ന്  വചനം പരിചയപ്പെടുത്തിത്തന്ന ഇന്ന് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ രോഗശാന്തി ശുശ്രൂഷക്കാരനായ കർത്താവിന്റെ അടുക്കൽ പോകാതെ പലരും അത്ഭുത രോഗശാന്തി വിദഗ്ധരെ തേടി ഓടുകയാണ്. അതിനാൽ അടിസ്ഥാന ഉപദേശം പ്രശ്നമില്ലാത്ത വിശുദ്ധിക്കോ വേർപാടിനോ പ്രാധാന്യം കൊടുക്കാത്ത അനേക ശുശ്രൂഷകന്മാരും സഭകളും അനുദിനം വർദ്ധിച്ചുവരുന്നു. അവിടേക്ക് ജനം ധാരാളം ഒഴുകിച്ചെല്ലുന്നു. എന്റെ  ജനത്തിനോ അത് ഇഷ്ടമാകുന്നു. 


എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും 


ഈ ലോകത്തോടും പ്രവാചകന്മാരോടും പുരോഹിതന്മാരും ദൈവ ജനത്തോടും പരിശുദ്ധാത്മാവ് ചോദിക്കുന്ന പ്രസക്തമായ ഒരു ചോദ്യമാണിത്.വ്യാജം പ്രവചിച്ചു ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയ പ്രവാചകൻമാരേ... 


ഉത്തരവാദിത്തങ്ങൾ മറന്ന് ദൈവം ഏല്പിച്ച ശുശ്രൂഷകൾ നഷ്ടപ്പെടുത്തി പ്രവാചകന്മാരോട് ചേർന്നുനിന്ന് അധികാരം നടത്തിയ പുരോഹിതന്മാരേ... ശരിയായ വചന പ്രമാണങ്ങൾ വിട്ടിട്ട് ആത്മീയത മറന്ന് ഭൗതികതയുടെ പുറകെ പോയ ദൈവജനമേ... ഉടുക്കം നിങ്ങൾ എന്തു ചെയ്യും?

ഇന്ന് പലർക്കും ഒരു ഒടുക്കം ഒരു പ്രശ്നമേയല്ല..

തുടക്കത്തിന് പലരും പ്രാധാന്യം നൽകാറുണ്ട്. തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുള്ള ജീവിതത്തിന് അമിതപ്രാധാന്യം കൽപ്പിച്ച് പ്രവർത്തിക്കാറുണ്ട്. എന്നാൽ ഒടുക്കം എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ച് ഒരു ആശങ്കയും ഇന്ന് പലർക്കും ഇല്ല. പ്രിയമുള്ളവരെ നമ്മുടെ ഒടുക്കത്തെക്കുറിച്ച് നമുക്ക്  നമുക്ക് വലിയ ജാഗ്രത ഉണ്ടായിരിക്കണം. ഒരായുസ്സ് മുഴുവനും ഓടിയിട്ടും നേരിടേണ്ടിവന്ന കഷ്ടങ്ങളും നഷ്ടങ്ങളും കേൾക്കേണ്ടിവന്ന നിന്നയും പരിഹാസങ്ങളും എല്ലാം സഹിച്ച് സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി ഓടിയിട്ട് അവസാനം നിത്യത നഷ്ടമായാൽ.....? ശ്രദ്ധിക്കുക! ഒടുക്കം നിങ്ങൾ എന്തു ചെയ്യും??????

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല