AGIFNA രജത ജൂബിലി സുവനീർ പ്രകാശനം ചെയ്തു

അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ രജതജൂബിലി കോൺഫ്രൻസ് കഴിഞ്ഞ ജൂലൈ 19-23 വരെ ഫിലദെൽഫിയ സിറ്റിയിൽ വച്ച് നടക്കുകയുണ്ടായി. കഴിഞ്ഞ 25 വർഷങ്ങൾ നടന്ന കോൺഫ്രൻസിൻ്റെ ചരിത്രവും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച സുവനീർ എബനേസർ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

ഈ മാസം 20 ന് ശനിയാഴ്ച ന്യൂയോർക്ക് ശാലേം ചർച്ചിൽ നടന്ന സമ്മേളനത്തിൽ വച്ച് ജൂബിലി കൺവീനർ പാസ്റ്റർ സാജൻ ജോർജ് അജിഫിനയുടെ ആദ്യ കാല പ്രവർത്തകനും മൂന്ന് കോൺഫ്രൻസുകളുടെ പ്രസിഡൻ്റുമായിരുന്ന റവ. കെ. പി ടൈറ്റസിന് നൽകി പ്രകാശനം നിർച്ചഹിച്ചു. സുവനീറിൻ്റെ പബ്ളിഷറായി ഫിലിപ്പ് ഡാനിയലും ചീഫ് എഡിറ്ററായി പ്രൊഫ : സണ്ണി ഏ. മാത്യൂസും പ്രവർത്തിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഏ ജി സഭകളിലും വിശ്വാസികളുടെ കൈകളിലും സുവനീറിൻ്റെ കോപ്പികൾ എത്തിക്കുന്നതാന്ന്. ന്യൂയോർക്കിൽ നടക്കുന്ന 26-ാമത് കോൺഫ്രൻസിലും കോപ്പികൾ ലഭിക്കും.

RELATED STORIES